പോലീസ് ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും മൂന്നാം ഘട്ട മരുന്നുകൾ വിതരണം ചെയ്തു.
ഭാരതീയ ചികിത്സ വകുപ്പിന്റെ കീഴിലുള്ള പാതിരിച്ചാൽ ഗവൺമെന്റ് ആയുർവേദ ആശുപത്രി – ആയുർരക്ഷ ക്ലിനിക്ക് ആയുർരക്ഷ ടാസ്ക് ഫോഴ്സിന്റെ ഭാഗമായി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി. രാംകുമാരന്റെ നേതൃത്വത്തിൽ covid 19 പ്രതിരോധ പ്രവർത്തനം നടത്തി. ഇപ്പോൾ നടത്തുന്ന അമൃതം പദ്ധതിയിൽ ഇന്ന് covid 19 മൂലം ക്വാറന്റൈൻ ഇരുന്ന മാനന്തവാടി പോലീസ് സ്റ്റേഷനിലെ പോലീസ് ജീവനക്കാർക്കും അവരുടെ കുട്ടികൾ അടക്കം ഉള്ള കുടുംബ അംഗങ്ങൾക്കും നിശയിച്ചിട്ടുള്ള പ്രോർട്ടോകോൾ അനുസരിച്ചു മൂന്നാം ഘട്ട മരുന്നുകൾ വിതരണം നടത്തി. 95 കിറ്റുകളാണ് ഇന്ന് വിതരണം നടത്തിയിട്ടുള്ളത്. ഇതിനുപുറമെ കോവിട് ബാധ ഉണ്ടായപ്പോൾ ലീവിൽ നാട്ടിൽ പോയിരുന്ന ജീവനക്കാർ തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചവർ ആവശ്യപ്പെട്ടതനുസരിച്ചു പ്രതിരോധം കിറ്റുകൾ അവർക്കും നൽകുകയുണ്ടായി. പാതിരിച്ചാൽ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ആര്യ , ഡോ. ജിഷ്ണു ജി നായർ ഫാർമസിസ്റ്റ് സന്തോഷ് ശേഖർ, അറ്റൻഡർ അനി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.




Leave a Reply