രണ്ട് മാസത്തിന് ശേഷം കർശന നിയന്ത്രണങ്ങളോടെ ഹോട്ടലുകൾ തുറന്നു : കഴിക്കാൻ ആളുകൾ കുറവ്’.
കൽപ്പറ്റ: രണ്ട് മാസത്തിന് ശേഷം കർശന നിയന്ത്രണങ്ങളോടെ ഹോട്ടലുകൾ തുറന്നു .
72 ദിവസത്തെ ഇടവേളക്ക് ശേഷമാണ് കർശന നിയന്ത്രണങ്ങളോടെ ജില്ലയിൽ ഹോട്ടലുകൾ തുറക്കുന്നത്. ഉപഭോക്താക്കളെ ഒരു വാതലിൽ കൂടി കയറ്റി മറ്റൊരു വാതിലിലൂടെ കടത്തണമെന്ന നിർദ്ദേശത്തിലൂടെയാണ് സംസ്ഥാനത്തെ ഹോട്ടലുകൾ തുറക്കാൻ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ ഇത്തരം നടപടികൾ പലയിടത്തും അപ്രായോഗികമാണെന്നും,
വഴിയോരങ്ങളിലെ അനധികൃത ഭക്ഷണ വില്പന നിരോധിക്കണമെന്നും ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ആവശ്യപ്പെട്ടു. പകുതി സീറ്റിൽ മാത്രം ആളുകളെ ഇരുത്തുകയും, ആറടി അകലം പാലിക്കുകയും വേണമെന്നത് വരുമാന നഷ്ടം ഉണ്ടാകുമെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.
പാർസൽ സർവീസ് മാത്രമാക്കി തുടരാനാണ് പലരുടെയും തീരുമാനം. അതേസമയം ബസ്സുകളിലും വാഹനങ്ങളിലും അടുത്തടുത്ത് ഇരുന്ന് യാത്ര ചെയ്തത് വരുന്നവർ ഹോട്ടലുകളിൽ ആറടി അകലം പാലിക്കണമെന്ന നിർദ്ദേശത്തിൻ്റെ യുക്തി മനസ്സിലാകുന്നില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഉപഭോക്താക്കളെ ഒരു വാതിൽ കൂടി കയറ്റി മറ്റൊരു വാതിലിൽ കൂടി പുറത്തിറക്കണമെന്ന നിർദ്ദേശം ചെറുകിട ഇടത്തരം ഹോട്ടലിലെ സംബന്ധിച്ച് അപ്രായോഗികമാണെന്നും ഹോട്ടലുടമകൾ പറഞ്ഞു.




Leave a Reply