ഹോട്ടൽ തൊഴിലാളിയുടെ ആത്മഹത്യയിൽ യു.എച്ച്ആർ.എസ്. എ വയനാട് ജില്ലാ കമ്മറ്റി അനുശോചിച്ചു
.
ലോക്ക് ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടപെട്ട് വീടിനുള്ളിൽ തൂങ്ങി മരിച്ച കടുത്തുരുത്തി സ്വദേശി രാജു ദേവസ്യയുടെ ആത്മഹത്യയിൽ യുഎച്ച്ആർഎസ്എ വയനാട് ജില്ലാ കമ്മറ്റി അനുശോചിച്ചു. ഇത്തരത്തിൽ ഹോട്ടൽ മേഖലയുമായി ബന്ധപെട്ടു നിരവധിപേരാണ് ഉപജീവനമാർഗം നഷ്ടപ്പെട്ടു ജീവിക്കുന്നതെന്നും, ഇവർക്ക് സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആത്മഹത്യ ചെയ്ത രാജുവിന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും യുഎച്ച്ആർഎസ്എ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജോണി ചാക്കോ, എമിൽ വെട്ടിക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.




Leave a Reply