March 29, 2024

കൊട്ടിയൂര്‍ മഹോത്സവം: വഴിപാടുകള്‍ ഓണ്‍ലൈനായി നടത്താം

0

കൊട്ടിയൂര്‍ മഹാക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് സ്വര്‍ണ്ണക്കുടം, വെള്ളിക്കുടം വഴിപാടുകള്‍ ഓണ്‍ലൈനായി നടത്താന്‍ സൗകര്യമൊരുക്കി. ദേവസ്വം അക്കൗണ്ടില്‍ പണമടച്ച് വിവരം അറിയിച്ചാല്‍ ദേവസ്വം നേരിട്ട് വഴിപാട് നടത്തും.  വഴിപാട് നടത്തുന്നവര്‍ക്കോ ഭക്തജനങ്ങള്‍ക്കോ ക്ഷേത്രത്തില്‍ പ്രവേശനമുണ്ടായിരിക്കില്ല. സ്വര്‍ണ്ണക്കുടം സമര്‍പ്പണത്തിന് ഒന്നിന് 1200 രൂപയും വെള്ളിക്കുടം സമര്‍പ്പണത്തിന് ഒന്നിന് 700 രൂപയുമാണ് നിരക്ക്.  വഴിപാട് കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേരും നക്ഷത്രവും ദേവസ്വത്തെ അറിയിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0490 2430234, 9946543201 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.  അക്കൗണ്ട് നമ്പര്‍ 0971053000000241, ഐ.എഫ്.എസ്. കോഡ് SIBL0000971, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കൊട്ടിയൂര്‍ ബ്രാഞ്ച്. വെബ് സൈറ്റ് www.kottoyoordevaswom.com
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *