April 26, 2024

കാലവര്‍ഷ ഭീഷണി: അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് ജില്ലാ ഭരണകൂടം.

0

   പൊതു ഇടങ്ങളിലും സ്വകാര്യഭൂമിയിലും അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍, മരങ്ങളുടെ ശിഖരങ്ങള്‍ എന്നിവ മുറിച്ച് മാറ്റാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു. കാലവര്‍ഷക്കെടുതി നേരിടുന്നതിന്റെ ഭാഗമായാണ് ബന്ധപ്പെട്ടവര്‍ക്ക് ദുരന്തനിവാരണ നിയമപ്രകാരം നിര്‍ദ്ദേശം നല്‍കിയത്. സ്‌കൂള്‍ കോംപൗണ്ടില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും അടിയന്തരമായി മുറിച്ച് മാറ്റണം. 
    ജില്ലാതലത്തിലുളള ട്രീ കമ്മറ്റിയുടെ അനുമതി ലഭിക്കാന്‍ കാലത്താമസം നേരിടുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപന ആധ്യക്ഷന്‍മാര്‍ ചെയര്‍മാനും സെക്രട്ടറി കണ്‍വീനറും  വില്ലേജ് ഓഫീസര്‍, വനം വകുപ്പ് റേഞ്ച് ഓഫീസര്‍ തുടങ്ങിയവര്‍ അംഗങ്ങളായും പ്രാദേശിക സമിതികള്‍ രൂപീകരിച്ച് മുറിച്ച് മാറ്റേണ്ട മരങ്ങള്‍ സംബന്ധിച്ച തീരുമാനമെടുക്കണം. മുറിച്ചിടുന്ന മരങ്ങളുടെ വാല്വേഷന്‍ വനം വകുപ്പ് അധികൃതര്‍ തിട്ടപ്പെടുത്തണം. സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ അപകടകരമായി  നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റേണ്ടത് അതത് വ്യക്തികളുടെ ഉത്തരവാദിത്വമാണ്. അല്ലാത്തപക്ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ച് മാറ്റി ചെലവ് വ്യക്തികളില്‍ നിന്ന് ഈടാക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *