April 16, 2024

സുഭിക്ഷകേരളം : ഓണ്‍ലൈന്‍ അപേക്ഷകള്‍ തുടരുന്നു.

0
ഭക്ഷ്യ ധാന്യ ഉത്പാദനം പരമാവധി വര്‍ദ്ധിപ്പിക്കുവാനും ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കുന്നതിനുളള നടപടികളുടെയും ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടന്നുവരികയാണ്. ജൂണ്‍ 15 നകം വ്യക്തികള്‍ /ഗ്രൂപ്പുകള്‍ എന്നിവര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു കൃഷി വകുപ്പ് ഡയറക്ടര്‍ അറിയിച്ചിരുന്നത്. കോവിഡ് -19 പശ്ചാത്തലത്തില്‍ പരമാവധി കൃഷി എല്ലാവരും ചെയ്യണമെന്ന ആഹ്വാനം മുഖ്യമന്ത്രി ലേക്ഡൗണിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ നടത്തിയിരുന്നു. ഇടവിള കൃഷി ഉള്‍പ്പെടെ ഒരു ലക്ഷം ഹെക്ടര്‍ സ്ഥലത്ത് പുതുതായി കൃഷി ചെയ്യുവാനാണ് ഉദ്ദേശം. ആദ്യഘട്ടത്തില്‍ 25000 ഹെക്ടര്‍ തരിശ്ശുഭൂമി കൃഷിയോഗ്യമാക്കുകയാണ് ലക്ഷ്യം. ഈ പദ്ധതിയുടെ ഭാഗമായി തരിശ്ശുഭൂമി ഏറ്റെടുത്ത് പുതുതായി കൃഷിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍, യുവാക്കള്‍, വിദേശത്തുനിന്നും മടങ്ങിയെത്തിവയര്‍, കുടുംബശ്രീ യൂണിറ്റുകള്‍, സന്നദ്ധസംഘടനകള്‍, തുടങ്ങിവയര്‍ക്ക്   
 എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതുവരെ 21631 കര്‍ഷകര്‍ അപേക്ഷകള്‍ കൃഷി ഭവനില്‍ നല്‍കിയെങ്കിലും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ 5000 ല്‍ താഴെയാണ്. 33000 ഹെക്ടര്‍ തരിശുഭൂമികൃഷിയ്ക്കുളള അപേക്ഷകളാണ് കൃഷി വകുപ്പില്‍ ഇതുവരെ ലഭിച്ചത്.  എന്നാല്‍ അപേക്ഷകര്‍ എല്ലാവരും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ – രജിസ്ട്രേഷന്‍ നടത്തണമെന്ന് കൃഷി വകുപ്പ് ഡയറക്ടര്‍ അിറയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കൃഷി ഭവനുകളില്‍ ബന്ധപ്പെടേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *