June 28, 2026

വയനാട് ജില്ലയില്‍ നിരീക്ഷണത്തിലുളളത് 3551 പേര്‍

0
By ന്യൂസ് വയനാട് ബ്യൂറോ
          കോവിഡ് പ്രതിരോധത്തിന്റെ  ഭാഗമായി  വ്യാഴാഴ്ച 224 പേര്‍ കൂടി നിരീക്ഷണത്തിലായതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് ആകെ 3551 പേര്‍. 1706 ആളുകള്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലാണ് നിരീക്ഷണത്തിലുളത് . വ്യാഴാഴ്ച 244 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇരുപത് പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും  ഒരാള്‍  കോഴിക്കോട് ബീച്ച് ആശുപത്രിയിലും ചികിത്സയിലുണ്ട്. 
     ജില്ലയില്‍ നിന്നും  2393 സാമ്പിളുകളാണ്  ഇതുവരെ പരിശോധനയ്ക്ക് അയച്ചത്.  1971 ആളുകളുടെ ഫലം ലഭിച്ചു.  1934 എണ്ണം നെഗറ്റീവാണ്. 417 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപന പരിശോധനയുടെ ഭാഗമായി 3040 സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2156 എണ്ണത്തിന്റെ ഫലം ലഭിച്ചു. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്ന 173 പേര്‍ക്ക് കൗണ്‍സിലിങ്ങും നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *