May 2, 2024

ലൂസി കളപ്പുര അനധികൃതമായാണ് മഠത്തില്‍ താമസിക്കുന്നതെന്ന് മാനന്തവാടി എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

0
കൽപ്പറ്റ: 
ലൂസി കളപ്പുര അനധികൃതമായാണ് മഠത്തില്‍ താമസിക്കുന്നതെന്ന് മാനന്തവാടി എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍. മഠത്തിലെ അംഗമല്ലാത്തതിനാല്‍ കാരയ്ക്കാമലയിലെ മുറിയില്‍ നിന്നും ഇറങ്ങി പോകുന്നതാണ് മാന്യതയെന്ന് എഫ്‌സിസി.
കാരയ്ക്കാമല കോണ്‍വെന്റില്‍ പ്രത്യേക സംരക്ഷണം വേണമെന്നുള്ള ലൂസിയുടെ ആവശ്യം വീടിന്റെ ഉടമസ്ഥനില്‍ നിന്ന് സംരക്ഷണം വേണമെന്നാവശ്യപ്പെടുന്ന കള്ളനെപ്പോലെയാണ്, ജീവന്‍ സുരക്ഷിതമല്ലെങ്കില്‍ സുരക്ഷിതസ്ഥാനത്തേയ്ക്ക് പേകുന്നതാണ് ഉചിതമെന്ന്് എഫ്‌സിസി.
കോണ്‍വെന്റിലെ ഭക്ഷണത്തിലൂടെ വിഷം നല്‍കുമെന്ന് ലൂസി ആരോപിക്കാമെന്നതുകൊണ്ട് ഇനിമുതല്‍, ആ കോണ്‍വെന്റിലെ ഭക്ഷണശാലയില്‍ പൊതുവില്‍ ഭക്ഷണം ഉണ്ടാകില്ല. ഓരോ അംഗത്തിനും അവരുടേതായ രീതിയില്‍ സ്വന്തം ഭക്ഷണം ക്രമീകരിക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ്.
ലൂസിയെ കാരയ്ക്കാമല മഠത്തില്‍ പൂട്ടിയിട്ടു എന്ന് പരാതി ഉന്നയിച്ചിരുന്നു, എന്നാല്‍ ഇക്കാര്യം പച്ചക്കള്ളമാണെന്ന് പോലീസിനും ബോധ്യമായിരുന്നു. 
ലൂസിക്ക് മഠത്തില്‍ നിന്നും ഭക്ഷണം നല്‍കുന്നില്ല എന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്ന അതേ ദിവസത്തിലും സമയത്തിലും ലൂസി മഠത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിന്റെ CCTV ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് എഫ്‌സിസി. 
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ തൊണ്ണൂറ് ദിവസത്തിലധികം രാത്രികളില്‍ ലൂസി കളപ്പുര സന്യാസഭവനത്തില്‍ ഉണ്ടായിരുന്നില്ലെന്ന് എഫ്‌സിസി.
പുറത്താക്കല്‍ ഉത്തരവിലും അതിന് മുമ്പായി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലും ലൂസി വഞ്ചിസ്‌ക്വയര്‍ സമരത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് പ്രതിപാദിക്കുക പോലും ചെയ്തിട്ടില്ല. അതിനാല്‍ തന്നെ വഞ്ചിസ്‌ക്വയര്‍ സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് സഭ നടപെടിയെടുത്തതെന്ന് വാദം അടിസ്ഥാന രഹിതമാണെന്ന് എഫ്‌സിസി 
കാരക്കാമലയിലെ എഫ്.സി. കോണ്‍വെന്റില്‍ നിന്ന് ലൂസി കളപ്പുരയെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എഫ്‌സിസി മാനന്തവാടി പ്രൊവിന്‍ഷ്യലിന് കാരയ്ക്കാമല ഇടവകാംഗങ്ങള്‍ നല്‍കിയ മറുപടിയിലാണ് എഫ്‌സിസി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്
തന്റെ ഭാഗം കേല്‍ക്കാതെയാണ് നടപടിയെടുത്തതെന്ന ലൂസി കളപ്പുരയുടെ വാദം അടിസ്ഥാന രഹിതമെന്ന് എഫ്.സി.സി. പോലീസ് അകമ്പടിയോടെ ജനറലേറ്റിലെത്തി സുപ്പീരിയല്‍ ജനറലിനെ കണ്ട് മുമ്പ് എഴുതി നല്‍കിയതില്‍ കൂടുതല്‍ ഒന്നും ബോധിപ്പിക്കാനില്ല എന്ന് ലൂസി അറിയിച്ചിരുന്നു.
കാരയ്ക്കാമല കോണ്‍വെന്റില്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറിന്റെ സാന്നിദ്ധ്യത്തില്‍ സി.സി.ടി.വി. നിയന്ത്രിക്കാനുള്ള പാനല്‍ സ്ഥാപിക്കാന്‍ മദര്‍ സുപ്പീരിയറിന്റെ ഓഫീസ് മുറിയില്‍ എത്തിയ സാങ്കേതികവിദഗ്ദരെ മാസ്‌ക് ധരിച്ചതിന്റെ പേരില്‍ ലൂസി കളപ്പുര അധിക്ഷേപിച്ചിരുന്നു. ലൂസിയുടെ ഇടപെടല്‍ ഒഴിവാക്കാന്‍ ഓഫീസ്മുറി പുറത്തു നിന്നും പൂട്ടിയാണ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. എല്ലാ കാര്യങ്ങളും ലൂസി കളപ്പുര മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താറുണ്ട്. അനുചിതമായത് എന്തെങ്കിലും കണ്ടെങ്കില്‍ ലൂസി കളപ്പുര ദൃശ്യങ്ങള്‍ പുറത്ത് വിടട്ടെ എന്ന് എഫ്‌സിസി.
കാരക്കാമല ഇടവകയിലെ വികാരിയച്ചനേയും അതേ ഇടവകയിലെ എഫ്.സി.സി സന്യാസ ഭവനത്തിലെ മദര്‍ സൂപ്പീരിയറിനെയും ബന്ധിപ്പിച്ച് ലൂസി പ്രചരിപ്പിക്കുന്നത് കെട്ടിച്ചമച്ചും ഊഹിച്ചും സൃഷ്ടിച്ചെടുത്ത അപവാദം മാത്രമാണ്. കാണുകയും മൊബൈല്‍ ക്യാമറിയില്‍ പകര്‍ത്തുകയും ചെയ്ത് ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇക്കാര്യത്തില്‍ ലൂസി തന്നെ വ്യക്തത വരുത്തട്ടെയെന്നും അല്ലാത്ത പക്ഷം   ബോധപൂര്‍വ്വമായ വ്യക്തിഹത്യയുടെ പേരില്‍ ബന്ധപ്പെട്ട അധികാരികള്‍ രാജ്യത്തെ നിയമങ്ങളുടെ  അടിസ്ഥാനത്തില്‍ സിവിലായും ക്രിമിനലായും  നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും എഫ്‌സിസി.
കാരക്കാമല ഇടവകയുടെ പള്ളിമേടയിലേക്ക് അനുവാദമില്ലാതെ കടന്നു കയറിയത് കുറ്റകരമായ അതിക്രമിച്ചുകടക്കലായതിനാല്‍ കാരക്കാമല ഇടവകയുടേയും മാനന്തവാടി രൂപതയുടെയും ഉത്തരവാദിത്വപ്പെട്ടവര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് എഫ്‌സിസി.
'പാഴ്‌സനേജ്' എന്ന വാക്ക് പൊതുവില്‍ ഉപയോഗിക്കുന്നത് നവീകരണ സഭാ സമൂഹങ്ങളില്‍ ഉള്‍പ്പെട്ട വിവാഹിതരായ പുരോഹിതര്‍ കുടുംബമായി താമസിക്കുന്ന ഇടത്തിനാണ്. ലൂസി ഈ പദം പ്രയോഗിച്ചതില്‍ നിന്നുതന്നെ ലൂസി മറ്റാരുടെയോ ചട്ടുകമായി വര്‍ത്തിക്കുകയാണെന്ന് എഫ്‌സിസി അധികൃതർ വ്യക്തമാക്കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *