April 18, 2024

കടുവ ഭീതിയിൽ ബാവലി :രക്ഷയില്ലാതെ ക്ഷീരകർഷകർ

0
മാനന്തവാടി: കേരള – കർണാടക അതിർത്തിയായ 

ബാവലി കടുവ ഭീതിയിൽ .  രക്ഷയില്ലാാതെ  ക്ഷീര കർഷകർ.   വളർത്തുമൃഗങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന നിരവതി കുടുംബങ്ങളാണ് ബാവിലി പ്രദേശത്തുള്ളത് കഴിഞ്ഞ ദിവസം പ്രദേശത്തെ വീട്ടമ്മയായ മോളിയുടെ പതിനാല് ലിറ്റർ പാൽ ലഭിക്കുന്ന ണ്ടായിരുന്ന ഗർഭിണിയായ പശുവിനെയാണ് വീടിന് സമീപത്തെ വയലിൽ മേയുകയായിരുന്ന പശുവിനെ കടുവ കടിച്ചു കൊന്നത്. ഇതോടെ കുടുംബത്തിന്റെ വരുമാനവും ഇല്ലാതായി. മുൻ വർഷ ങ്ങളിൽ പ്രദേശത്ത് നിന്ന് തന്നെ നിരവധി  പശുക്കൾ, ആട് എന്നിവയെയും കടുവ കടിച്ചു കൊന്നിട്ടുണ്ട് . കാടിനോട് ചേർന്നു താമസിക്കുന്ന നിരവധി  കുടുംബങ്ങളാണ് വളർത്ത് മൃഗങ്ങളെ പോറ്റി ജീവിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ കോടികളുടെ ഫെൻസിംഗ് ഷോക്ക് വേലിയാണ് അതിർത്തികളിൽ വനം വകുപ്പ് സ്ഥാപിച്ചിട്ടുള്ളത്.  എന്നാൽ മുഴുവനും ആന ഉൾപെടെയുള്ളവ ചവിട്ടി പൊളിച്ച നിലയിലാണ് . ഇടനിലക്കാർക്കും ഉദ്യോഗസ്ഥർക്കും ലാഭം ലഭിക്കുന്നതല്ലാതെ കർഷകർക്ക് പ്രയോജനമില്ലന്നാണ് ആരോപണം .പ്രഹസനമായി  വന്യ ജീവി പ്രതിരോധ കമ്മിറ്റിയുണ്ടങ്കിലും ഇതൊക്കെ കർഷകരെ വഞ്ചിക്കുന്ന നിലപാടാണന്നും ആക്ഷേപമുണ്ട് .60 കോടി രൂപയുടെ റെയിൽവേ ഫെൻസിംഗ് തുടങ്ങാൻ നടപടി ആയിട്ടും ഇതും മുടങ്ങി പോയിട്ടും ഒരു പ്രതിഷേധവും വന്യമൃഗ പ്രതിരോധ ആക്ഷൻ കമ്മിറ്റിയോ സ്ഥലം എം എൽ എ എന്നിവർക്ക് പോലും മിണ്ടാട്ടമില്ല മുൻ വർഷങ്ങളിൽ വന്യ ജീവി ക ൾ വരുത്തിയ കാർഷിക വിളകളുടെ നഷടപരിഹാരം പോലും ലഭിച്ചില്ലന്നും കർഷകർ പറയുന്നുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *