April 20, 2024

കൊവിഡ് കാലത്തും സേവനപാതയിൽ മാനന്തവാടി രൂപത: 20 സെൻ്റ് സ്ഥലം നൽകി

0
Screenshot 2020 06 11 20 47 42 264 Com.google.android.gm .png
കൊവിഡ് കാലത്തും സേവനപാതയിൽ മാനന്തവാടി രൂപത. എടവക ദ്വാരകയിൽ ബസ്സ് ബേ നിർമ്മിക്കുന്നതിനായി 20 സെൻ്റ് സ്ഥലം നൽകിയാണ് രൂപത മാതൃകയായത്.ബസ് ബേ  നിർമ്മാണം പൂർത്തിയാവുന്നതോടെ ദ്വാരകയുടെ മുഖഛായ തന്നെ മാറും.

എടവക പഞ്ചായത്തിലെ തിരക്കേറിയതും നിരവധി കച്ചവട സ്ഥാപനങ്ങും ഉള്ള പ്രദേശമാണ്.കൂടാതെ ഹയർ സെക്കണ്ടറി സ്കൂൾ ഉൾപ്പെടെ രണ്ട് സ്കൂൾ,ആയൂർവേദ ആശുപത്രി ബാങ്കുകൾ ഉൾപ്പെടെ ഉള്ള എടവക പഞ്ചായത്തിലെ പ്രധാന ടൗൺ ആണ് ദ്വാരക.ദ്വാരകയിൽ ഒരു ബസ്സ് ബേ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എടവകയിൽ മാറി മാറി വന്ന ഭരണ സമിതികൾ ഈ ആവശ്യത്തിൻ്റെ പുറകിൽ തന്നെയായിരുന്നു ഒടുവിൽ ആ സ്വപ്നം പൂവണിയുകയാണ് സ്വപ്നം പൂവണിയാൻ നിമിത്തമായത് മാനന്തവാടി രൂപതയുടെ സഹായഹസ്തതവും.ദ്വാരകയിൽ രൂപതയുടെ കൈവശമുള്ള 20 സെൻ്റ് സ്ഥലം ബസ്സ് വേ നിർമ്മാണത്തിനായി പഞ്ചായത്തിന് നൽകി കഴിഞ്ഞു. ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഉഷവിജയന് രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം സ്ഥലത്തിൻ്റെ രേഖ കൈമാറി (.) ഗ്രാമ പഞ്ചാ വൈസ് പ്രസിഡൻ്റ് നജ്മുദ്ദീൻ മൂടമ്പത്ത്, സ്ഥിരം സമിതി അംഗങ്ങളായ ജിൽസൺ തൂപ്പുംങ്കര, ആമീന അവറാൻ,മെമ്പർമാരായ മനു കുഴിവേലിൽ, നജീബ് മണ്ണാർ, പഞ്ചായത്ത് സെക്രട്ടറി ഗോപാലകൃഷ്ണൻ, രൂപത പ്രെക്യുറേറ്റർ ജിൽസൺ കോക്കണ്ടത്തിൽ, കോർപ്പറേറ്റ് മാനേജർ ബിജു പൊൻപാറയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *