April 20, 2024

കാജഗടി മലമുകളിലെ ഗോത്രവിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കി വനം വകുപ്പും മമ്മുട്ടി ഫാൻസും

0
Img 20200610 Wa0056.jpg
തിരുനെല്ലി   :കാജഗടിമലമുകളിലെ ഗോത്രവിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കി  വനം വകുപ്പും മമ്മുട്ടി ഫാൻസും   .    കഴിഞ്ഞ ദിവസം മൂന്ന് മണിയോടെയാണ് മല മുകളിലെ അരണ പാറ കാജഗടി കുന്നിലെ വായനശാലയിൽ 25 ഓളം ഗോത്ര വിഭാഗ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി  ടി.വിയും കണക്ഷനു നൽകിയത് .ഇതിനായി  മമ്മുട്ടി ഫാൻസ് കെയർ ആൻറ് ഷെയർ ഇൻറർനാഷനൽ ഫൗണ്ടേഷനാണ് ടീവിയും ഡിഷും നൽകിയത്. നോർത്ത് വനം ഡിവിഷൻ അപ്പ പാറ ഫോറസ്റ്റ് അധികൃതർക്കാണ് ഫൗണ്ടേഷൻ ടി.വി കൈമാറിയത്.  ആറ് മാസത്തെ റീചാർജും പഠന സാമഗ്രീകൾ കസേര എന്നിവ വനം വകുപ്പും നൽകി പഞ്ചായത്ത് പ്രസിഡന്റ് മായാദേവി പദ ധ തി ഉദ്ഘാടനം ചെയ്തു റെയിഞ്ചാഫീസർ വി രതീഷ് പടന ഉപകരണങ്ങൾ വിതരണം ചെയ്തു .ബ്ലോക്ക് ഡിവിഷൻ അംഗം സതീഷ് കുമാർ ,പഞ്ചായത്തംഗം കെ അനന്തൻ നമ്പ്യാർ ,ഡെപ്യൂട്ടി റെയിഞ്ചർ എം ജയപ്രകാശ് എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *