June 28, 2026

ചോലാടി പാട്ടവയല്‍ ചെക്ക്‌ പോസ്റ്റുകളിലൂടെ യാത്രക്ക് അനുമതി നല്‍കണം: കോണ്‍ഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ



വടുവഞ്ചാല്‍: കോവിഡ് 19മായി ബന്ധപ്പെട്ട് യാത്രാനുമതി നിഷേധിച്ച ചോലാടി-പാട്ടവയല്‍ ചെക്ക്‌ പോസ്റ്റുകളിലൂടെ ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കണമെന്ന് കോണ്‍ഗ്രസ് മൂപ്പൈനാട് മണ്ഡലം കമ്മി൹ി ആവശ്യപ്പെട്ടു. ബത്തേരി, വൈത്തിരി താലൂക്കുകളിലെ നൂറുകണക്കിന് പേര്‍ തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ വിവിധ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനമാര്‍ഗം തേടിയിരുന്നവരാണ്. ചെക്ക്‌പോസ്൹ുകളിലൂടെയുള്ള യാത്ര വിലക്കിയതോടെ ഇവരുടെ ജീവിതം പ്രതിസന്ധിയിലാണ്. വയനാട്- ഗൂഡല്ലൂര്‍ മേഖലയിലുള്ളവര്‍ തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. ഗൂഡല്ലൂരില്‍ കുടിയേറി താമസിക്കുന്നവരില്‍ ഏറിയപങ്കും മലയാളികളാണ്. ആശുപത്രി, വിദ്യാഭ്യാസം അടക്കമുള്ള എല്ലാ ആവശ്യങ്ങള്‍ക്കും ഗൂഡല്ലൂര്‍ മേഖലയിലുള്ളവര്‍ ആശ്രയിക്കുന്നത് വയനാടിനെയാണ്. യാത്രാ വിലക്ക് വന്നതോടെ സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു. ഓണ്‍ലൈന്‍ യോഗത്തില്‍ പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ അധ്യഷത വഹിച്ചു. ജോസ് കണ്ടത്തില്‍, വി.എന്‍. ശശീന്ദ്രന്‍, മുഹമ്മദ് ബാവ, പി.വി.വേണുഗോപാല്‍, ആര്‍. യമുന, ജഷീര്‍ പള്ളിവയല്‍, ഉണിക്കാട് ബാലന്‍, മനോജ് കടച്ചിക്കുന്ന്, ബിജു റിപ്പണ്‍,പി. ഹരിഹരന്‍, ഇസ്മയില്‍, കെ. വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *