May 4, 2024

എസ്.എസ്.എൽ.സി. മൂല്യനിർണയം പീഡനമാക്കി മാറ്റരുത് : കെ.പി.എസ്.ടി.എ.

0
കൽപ്പറ്റ:
ഇപ്പോൾ നടന്നുവരുന്ന എസ്.എസ്.എൽ.സി. പരീക്ഷ പേപ്പറുകളുടെ മൂല്യനിർണയം അദ്ധ്യാപകർക്ക് പീഢനമായി മാറുന്ന സമീപനത്തിൽ നിന്നും പരീക്ഷ വിഭാഗം പിൻമാറണമെന്ന് കെ.പി.എസ്.ടി.എ വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. 
കോവിഡ് കാലത്ത് ഏറെ പ്രയാസങ്ങൾ സഹിച്ചാണ് മറ്റ് ജില്ലകളിൽ നിന്നു വരെ അദ്ധ്യാപകർ ആത്മാർത്ഥതയോടെ മൂല്യനിർണയത്തിൽ പങ്കെടുക്കുന്നത്.ജൂൺ 18ന് മൂല്യനിർണ്ണയം പൂർത്തിയാക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാനായി ഓരോ ദിവസവും നോക്കേണ്ടതായപേപ്പറുകളുടെ 50% അധികം നോക്കണമെന്ന നിർദ്ദേശമാണ് ഇപ്പോൾ പ്രതിഷേധത്തിന്‌ കാരണമാകുന്നത്. ഏതു വിധേനയും മൂല്യനിർണ്ണയം പെട്ടന്ന് തീർക്കണമെന്ന തദ്ദേശമാണ്‌വന്നിരിക്കുന്നത്. ഇത് നടപ്പിലാക്കാൻ സെൻ്റർ ചീഫ് മാരെ നിർബന്ധിച്ചു കൊണ്ടിരിക്കുന്നു.വയനാട്ടിൽ സാമൂഹ്യ ശാസ്ത്രം അദ്ധ്യാപകർക്കാണ് ഇത് മൂലം കെടുതൽ പ്രയാസങ്ങൾ നേരിടുന്നത്. ആവശ്യത്തിന് അദ്ധ്യാപകർ എത്താത്തതിനാൽ ഉള്ളവർ കൂടുതൽ സമയവും ദിവസവും ജോലി ചെയ്യുന്നുണ്ട്.50% പേപ്പറുകൾ കൂടുതൽ നോക്കേണ്ടി വരുമ്പോൾ വിലയിരുത്തലിലെ കൃത്യത നഷ്ടപ്പെടാൻ ഇടവരും.നിശ്ചിത എണ്ണം തീർക്കാൻ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടതായും വരും. അതിനാൽ ക്യാമ്പ് ദിവസത്തിൻ്റെ എണ്ണം കൂട്ടി ഇപ്പോൾ നോക്കുന്ന എണ്ണം നിലനിർത്തണമെന്നാണ് അദ്ധ്യാപകർ ആവശ്യപ്പെടുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഡ്യൂട്ടി ചെയ്ത് ആവശ്യമായ വിശ്രമം പോലും എടുക്കാതെയാണ് പല അദ്ധ്യാപകരും ക്യാമ്പിലെത്തിയത്.ഈ സാഹചര്യത്തിൽ നിർദ്ദിഷ്ട തീരുമാനത്തിൽ നിന്നും പരീക്ഷ വിഭാഗം പിന്തിരിയണമെന്ന് കെ.പി.എസ്.ടി.എ. ആവശ്യപ്പെട്ടത്..ജില്ലാ പ്രസിഡൻ്റ് സെബാസ്റ്റ്യൻ പാലംപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം.വി രാജൻ, ട്രഷറർ നേമി രാജൻ ,സംസ്ഥാന വൈസ് പ്രസിഡൻ്റ് ടോമി ജോസഫ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ഗിരീഷ് കുമാർ, പി.എസ്.സുരേഷ് ബാബുവളൽ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *