November 7, 2026

ലോക രക്തദാന ദിനം; ജില്ലാതല ഉദ്ഘാടനം നടത്തി

0
mty-dmo-12.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി : ലോക രക്തദാന   ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം എൻഎച്ച്എം
ജില്ലാ മാനേജർഡോ. ബി. അഭിലാഷ് നിർവഹിച്ചു. മാനന്തവാടി സ്കൗട്ട്
ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ ആശുപത്രി ആർഎംഒ ഡോ. സക്കീർ അധ്യക്ഷത
വഹിച്ചു. രക്തദാന രംഗത്ത് മികച്ച പ്രവർത്തനം നടത്തിയവരെ ജില്ലാ കോവിഡ്
നോഡൽ ഒാഫിസർ ഡോ. ചന്ദ്രശേഖരൻ ഉപഹാരം നൽകി ആദരിച്ചു. ബ്ലഡ് ബാങ്ക്
മെഡിക്കൽ ഒാഫിസർ ഡോ. ബിനിജ മെറിൻ, നഴ്സിങ് സൂപ്രണ്ട് ബവാനി, ബ്ലഡ്
ഡോണോഴ്സ് ഫോറം പ്രസിഡന്റ് എം.പി. ശശികുമാർ, സിബി മാത്യു എന്നിവർ
പ്രസംഗിച്ചു. രക്തദാന രംഗത്തെ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം
ജ്യോതിർഗമയ കോ–ഒാർഡിനേറ്റർ കെ.എം.ഷിനോജ്, ഡിവൈഎഫ്ഐ പ്രതിനിധി ഷാനവാസ്,
ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണൻ കണിയാരം, യൂത്ത് കോൺഗ്രസ് നിയോജക
മണ്ഡലം പ്രസിഡന്റ് അസീസ് വാളാട്, സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രതിനിധി മനോജ്
മാത്യു എന്നിവർ ഏറ്റുവാങ്ങി. തുടർന്ന് നടന്ന രക്തദാന ക്യാംപിൽ നിരവധി
ആളുകൾ രക്തദാനം നടത്തി..
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *