April 20, 2024

കാരുണ്യത്തി​ന്റെ പച്ചപ്പിൽ പീപ്ൾസ് വില്ലേജിൽ ആഹ്ലാദം ചിറകടിച്ചു: 25 കുടുംബങ്ങൾക്ക്​ സ്​നേഹ വീടുകൾ കൈമാറി

0
Img 20200613 Wa0209.jpg
 
25 കുടുംബങ്ങൾക്ക്​ സ്​നേഹ വീടുകൾ കൈമാറി  :
2018ലെ പ്രളയ പുനരധിവാസ പദ്ധതി പൂർത്തീകരണ പ്രഖ്യാപനവും  നടന്നു
പനമരം ( വയനാട്​): പനമരം കരിമ്പുമ്മൽ നീരട്ടാടിയിൽ പീപ്ൾസ് ഫൗണ്ടേഷൻ നിർമിച്ച പീപ്ൾസ് വില്ലേജ്  ഗുണഭോക്താക്കളായ കുടുംബങ്ങൾക്ക്​ കൈമാറി. 2018ലെ പ്രളയ പുനരധിവാസ പദ്ധതി പൂർത്തീകരിച്ചതി​ന്റെ പ്രഖ്യാപനവും ഇതോടൊപ്പം നടന്നു.  പ്രളയത്തിൽ എല്ലാം നഷ്​ടപ്പെട്ട്​ ജീവിതം വഴിമുട്ടി നിന്ന  25 കുടുംബങ്ങളാണ് ശനിയാഴ്ച അതിജീവനത്തിെൻറ സ്​നേഹ വീടുകളിൽ കാലെടുത്തുവെച്ചത്​.  അവർ ഇനി സ്വന്തം വീടുകളിൽ ജീവിതം തുന്നിചേർക്കും.  അനാഥത്വം വിട്ട്​ ആഹ്​ളാദം ചിറകടിച്ച നിമിഷങ്ങൾ.  
പ്രീ സ്കൂൾ, പ്രാഥമികാരോഗ്യ കേന്ദ്രം, കളി സ്‌ഥലം എന്നിവ ഉൾക്കൊള്ളുന്നതാണ് കാരുണ്യത്തി​ന്റെ പച്ചപ്പിൽ ഉയർന്ന പീപ്ൾസ് വില്ലേജ്.  
വയനാടൻ മലനിരകളുടെ  മടിത്തട്ടിൽ മനോഹര കാഴ്ചകൾക്ക് നടുവിലെ സ്​നേഹ ഗ്രാമത്തിൽ  ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഉദ്​ഘാടന ചടങ്ങ്​​. 2018 പ്രളയ പുനരധിവാസ പദ്ധതി പൂർത്തീകരണ പ്രഖ്യാപനം  ജമാഅത്തെ ഇസ്​ലാമി ഹിന്ദ്​ അമീർ സയ്യിദ്​ സആദത്തുല്ല ഹുസൈനി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. പദ്ധതിയിൽ പങ്കാളിത്തം വഹിച്ചവരെയും ഗുണഭോക്​താക്കളെയും അഭിനന്ദിച്ച അദ്ദേഹം പ്രളയം സൃഷ്​ടിച്ച  ദുരന്തങ്ങൾക്ക്​ പിന്നാലെ വന്ന കോവിഡ്​ മഹാമാരിയുടെ പ്രതിസന്ധി അതിജീവിക്കാൻ 
സമർപ്പണബോധത്തോടെ വിപുല പദ്ധതികൾ വേണ്ടിവരുമെന്ന്​ വ്യക്​തമാക്കി. രാജ്യത്തിനു ത​െന്ന മാതൃകയാണ്​ പീപ്ൾസ് ഫൗണ്ടേഷ​ന്റെ പ്രവർത്തനങ്ങൾ- അദ്ദേഹം പറഞ്ഞു. 
പീപ്ൾസ് വില്ലേജ്​ ഉദ്​ഘാടനം  ജമാഅത്തെ ഇസ്​ലാമി ഹിന്ദ്​ ജനറൽ സെക്രട്ടറി ടി. ആരിഫലി നിർവഹിച്ചു. അതിജീവനത്തി​ന്റെയും പുനധിവാസത്തി​െൻറയും മാതൃകയാണിത്​.  കുടുംബങ്ങൾ വീടിനകത്തും പുറത്തും പരസ്​രം സഹകരിച്ചും സ്​ഹേിച്ചും കാരുണ്യത്തോടെ ജീവിക്കണമെന്നും അത്​ സമൂഹത്തിൽ  ​ വെളിച്ചം പരത്തുമെന്നും അദ്ദേഹം പറഞ്ഞു.  
 ജമാഅത്തെ ഇസ്​ലാമി കേരള അമീർ  എം.ഐ. അബ്​ദുൽ അസീസ്​ അധ്യക്ഷത വഹിച്ചു. പ്രളയകാലത്ത്​ കേരള ജനതക്ക്​ നൽകിയ വാക്ക്​ പൂർത്തീകരിക്കുകയാണെന്നും സുമനസുകൾ സമർപ്പിച്ച പ്രതീക്ഷകൾ നിഷ്​ഫലമായി പോയിട്ടില്ല.  വാഗ്​ദാനങ്ങൾ പൂർണമായും സാക്ഷാത്​കരിക്കപ്പെട്ടു- ​അദ്ദേഹം ചുണ്ടികാട്ടി.  
വയനാട്​ എം.പി. രാഹുൽ ഗാന്ധിക്കുള്ള ഉപഹാര സമർപ്പണം ജമാഅത്തെ ഇസ്​ലാമി ഹിന്ദ്​ ജനറൽ സെക്രട്ടറി ടി. ആരിഫലി നിർവഹിച്ചു. രാഹുലി​ന്റെ  അസാന്നിധ്യത്തിൽ ഡി.സി.സി. പ്രസിഡൻറ്​ ഐ. സി. ബാലകൃഷ്​ണൻ എം.എൽ.എ ഏറ്റുവാങ്ങി. രാഹുലി​െൻറ സന്ദേശം ബാലകൃഷണൻ അറിയിച്ചു. 
നിയമസഭ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ, മന്ത്രിമാരായ  കടന്നപ്പള്ളി രാമചന്ദ്രൻ, വി.എസ്​. സുനിൽ കുമാർ, പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, പി. വി. അബ്​ദുൽ വഹാബ്​ എം.പി എന്നിവർ വീഡിയോ കോൺഫറൻസിലൂടെ ആശംസ അറിയിച്ചു. 
ഐ. സി. ബാലകൃഷ്​ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത്​ പ്രസിഡൻറ്​ കെ. ബി. നസീമ, ജില്ലാ കലക്​ടർക്ക്​ വേണ്ടി എ.ഡി.എം യൂസഫ്​, ജമാഅത്തെ ഇസ്​ലാമി കേരള അസി. അമീർ പി. മുജീബുറഹ്മാൻ, വെൽഫെയർ പാർട്ടി സംസ്​ഥാന വൈ. പ്രസിഡൻറ്​ റസാഖ്​ പാലേരി, പനമരം പഞ്ചായത്ത് പ്രസിഡൻറ് ഷൈനി കൃഷ്ണ, പഞ്ചായത്ത്​ മെംബർ ജുൽന ഉസ്മാൻ,  വാദി ഹുദ ഗ്രൂപ്പ്​ ഓഫ്​ ഇൻസ്​റ്റ്യൂഷൻസ്​ ഡയറക്​ടർ  എസ്​.എ.പി സലാം, ടച്ച്​ ചാരിറ്റബിൾ ട്രസ്​റ്റ്​ ചെയർമാൻ പി. യു അബ്​ദുല്ല  തുടങ്ങിയവർ സംസാരിച്ചു. 
പീപ്ൾസ് ഫൗണ്ടേഷൻ  സെക്രട്ടറി  എം. അബ്​ദുൽ മജീദ്​ പദ്ധതി വിശദീകരിച്ചു. ചെയർമാൻ  എം.കെ. മുഹമ്മദലി സ്വാഗതവും ജമാഅത്തെ ഇസ്​ലാമി ജില്ല  പ്രസിഡൻറ്​ ടി.പി. യൂനുസ്​ നന്ദിയും പറഞ്ഞു. 
പദ്ധതി പൂർത്തീകരണത്തിന്​ ജില്ല ഭരണകൂടം നൽകിയ സേവനങ്ങൾക്ക്​ ജില്ല കലക്​ടർക്കുള്ള ഉപഹാരം ചെയർമാൻ എം.കെ. മുഹമ്മദലിയിൽ നിന്ന്​  എ.ഡി.എം ഏറ്റുവാങ്ങി. 
പദ്ധതി പൂർത്തീകരണത്തിന്​ സാമ്പത്തിക സഹായം നൽകിയ വാദി ഹുദ ഗ്രൂപ്പ്​ ഓഫ്​ ഇൻസ്​റ്റ്യൂഷൻസ്​ ഡയറക്​ടർ  എസ്​.എ.പി സലാം, പദ്ധതിക്ക്​ മേൽനോട്ടം വഹിച്ച എഞ്ചിനീയർ ഷബീർ അഹ്​മദ്​, നിർമാണം നടത്തിയ അനാർക്​ ബിൽഡേഴ്​സ്​സ്​ ഡയറക്​ടർ മുഹമ്മദ്​ ലൈസ്​ എന്നിവർക്കും​ ഉപഹാരം നൽകി. 
സ്വപ്​ന സാഫല്യത്തിന്​ സാക്ഷ്യം വഹിക്കാൻ ജീവിതത്തി​ന്റെ വിവിധ തുറകളിലെ പ്രമുഖർ എത്തി. ഓൺലൈനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഉദ്​ഘാടന ചടങ്ങിന്​​ സാക്ഷ്യം വഹിച്ചു.
550 ചതുരശ്ര അടിയിൽ ആറര ലക്ഷം രൂപ ചെലവിലാണ് ഓരോ വീടുകളും നിർമിച്ചത്​. റോഡ്​, വെള്ളം, വൈദ്യുതി സൗകര്യങ്ങളുണ്ട്​. കുറിച്യർമലയിലെ 15 കുടുംബങ്ങളും  പനമരം കബനി നദിക്കരയിലെ പത്ത് കുടുംബങ്ങളുമാണ് വീടുകകളുടെ അവകാശികളായത്​. സർക്കാർ സഹായത്തിന് അർഹരാണെങ്കിലും സാങ്കേതിക കാരണങ്ങളാൽ പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നതില്‍ പ്രയാസം നേരിട്ടവർക്കാണ് മുന്‍ഗണന നല്‍കിയത്. 2012 മുതല്‍ കോഴിക്കോട് കേന്ദ്രീകരിച്ച് കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന എന്‍. ജി.ഒ ആണ് പീപ്പിൾസ് ഫൗണ്ടേഷന്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *