April 26, 2024

ജില്ലാ ആസ്പത്രിയിൽനിർമ്മിച്ച പുതിയ ഡയാലിസസ് സെൻറർ ഉദ്ഘാടനം ചെയ്തു.

0
Img 20200613 Wa0190.jpg
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജില്ലാ ആസ്പത്രിയിൽ ഒരു കോടി രൂപ ചിലവിൽ കെട്ടിടം നിർമ്മിച്ചു.
. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എം.എസ്.ഡി.പി.പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചിലവഴിച്ച് മാനന്തവാടി ജില്ലാ ആസ്പത്രിയിൽനിർമ്മിച്ച പുതിയ ഡയാലിസസ് സെൻറർ കെട്ടിടത്തിൻ്റെ ഉൽഘാടനം ഒ.ആർ.കേളു നിർവ്വവഹിച്ചു.
നിലവിൽ പ്രവർത്തിക്കുന്ന 
ഡയാലിസസ് സെൻ്ററിൻ്റെ സൗകര്യ കുറവ് പരിഹരിക്കുന്നതിന്നാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.
സെൻ്ററലൈസിഡ് എയർ കണ്ടീഷൻ അടക്കം ഏറ്റവും ആധുനിക സൗകര്യത്തോട് കൂടിയാണ് കെട്ടിടം നിർമ്മിച്ചത്
പതിനഞ്ച് പേർക്ക് ഒരേ സമയം ഡയലിസസ് ചെയ്യാനുള്ള സൗകര്യമാണ് കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്.
2013ലാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പുതിയ ഡയാലി സസ് സെൻറർകെട്ടിടമുണ്ടാക്കാൻ ഫണ്ട് അനുവദിച്ചത്.
എന്നാൽ കെട്ടിടമുണ്ടാക്കാനുള്ള അനുമതി ലഭിക്കുന്നതിനുണ്ടായ കാലതാമസത്തെ തുടർന്ന് 2018 ലാണ് കെട്ടിട നിർമ്മാണം തുടങ്ങിയത്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.ജെ. പൈലി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സിറിയക് ടി കുര്യാക്കോസ്, നിർമ്മിത കേന്ദ്ര എക്സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ.സാജിത് എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *