April 26, 2024

വനപാതകളിൽ ഹമ്പുകൾ വെക്കാനുള്ള തീരുമാനത്തിൽ നിന്ന് ജില്ലാ കളക്ടർ പിൻമാറണം: യൂത്ത് വിംഗ്

0
 .
വയനാടിന്റെ പ്രത്യേക സാഹചര്യം കളക്ടർ മനസിലാക്കേണ്ടതാണ്…
വയനാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വനപാതകളിലൂടെ കടന്നു  പോവുന്നവയാണ്.
ഇവിടങ്ങളിലുള്ളവർക്ക് അടിയന്തര ആശുപത്രി കേസുകൾ ഉണ്ടായാൽ വയനാടിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോഴിക്കോടിലെ മെഡിക്കൽ കോളേജിലേക്കോ, മറ്റു സ്വകാര്യ ആശുപത്രികളിലേക്കോ കൊണ്ട് പോവേണ്ടതുണ്ട്. 
ഇപ്പോൾ തന്നെ പുൽപ്പള്ളി പോലെയുള്ള പ്രദേശങ്ങളിൽ നിന്ന്  കോഴിക്കോട്ടെക്ക് യാത്രാ സമയം ഏകദേശം മൂന്നരമണിക്കൂറോ അതിലധികമോ വരുന്നുണ്ട്.
ഇത്തരത്തിലുള്ള ഹമ്പുകൾ കൂടി വന്നാൽ അത് നാല് മണിക്കൂറും അഞ്ച് മണിക്കൂറും ഒക്കെ  ആവാൻ സാന്ധ്യതയുണ്ട്.
ഇത്തരത്തിലുള്ള തീരുമാനങ്ങൾ മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്.ഇത്തരം   മേഖലകളിൽ മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാത്ത ശാസ്ത്രീയ മാർഗങ്ങൾ കണ്ടെത്തുകയും അവലംബിക്കുകയും വേണം.
ഈ തീരുമാനവുമായി മുന്നോട്ട് പോവുന്ന പക്ഷം വലിയതരത്തിലുള്ള പ്രക്ഷോഭതിന് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതൃത്വം തയ്യാറാവണമെന്നും;
ഈ തീരുമാനത്തിൽ നിന്ന് പിൻവാങ്ങുന്നത് വരെ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് സുൽത്താൻ ബത്തേരി യൂണിറ്റ് അറിയിച്ചു .
യോഗത്തിൽ യൂണിറ്റ് പ്രസിഡൻറ് സംഷാദ് പി ,നൗഷാദ് വെള്ളങ്ങര ,ഷെറിൻ തോമസ്, യു എ അബ്ദുൾ ഖാദർ, വിബിൻ പീറ്റർ, രെഞ്ജു മാത്യു ,ഫാസിൽ ഒ ബി, ജെറോം എഡിസൺ, ഉമ്മർ ഡോൺ, ജെസീർ മാണിക്യം, നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.
  ജയരാജ് ബത്തേരി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *