October 7, 2026

വയനാട് ജില്ലയിൽ ഒരാൾ കൂടി കോവിഡ് 19 രോഗമുക്തി നേടി: 416 സാമ്പിളുകളുടെ ഫലം ലഭിക്കുവാനുണ്ട്

0
By ന്യൂസ് വയനാട് ബ്യൂറോ
   
ഒരാൾ  കൂടി   രോഗമുക്തി നേടി
വയനാട് 
ജില്ലയിൽ ഒരാൾ  കൂടി  കോവിഡ് 19 രോഗമുക്തി നേടി. 
ഖത്തറിൽ നിന്ന് ജില്ലയിലെത്തി മെയ് 28 മുതൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൂതാടി സ്വദേശി 28 കാരനാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
രോഗം സ്ഥിരീകരിച്ച 19 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിലും  ഒരാൾ കോഴിക്കോട്  ബീച്ച് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നുണ്ട്.
228 പേർ ഞായറാഴ്ച നിരീക്ഷണ കാലം പൂർത്തിയാക്കി.
   ഇന്നലെ നിരീക്ഷണത്തിലായ 223 പേർ ഉൾപ്പെടെ നിലവിൽ 3685 പേർ നിരീക്ഷണത്തിലുണ്ട്.. ഇതിൽ 33 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത് .
   ജില്ലയിൽ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 2521 ആളുകളുടെ സാമ്പിളുകളിൽ 2100  ഫലം ലഭിച്ചു.  2062 നെഗറ്റീവും 38 ആളുകളുടെ സാമ്പിൾ പോസിറ്റീവുമാണ്.  416 സാമ്പിളുകളുടെ ഫലം ലഭിക്കുവാനുണ്ട്.
 സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ  ഭാഗമായി ജില്ലയിൽ നിന്നും ആകെ 3354 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് .ഇതിൽ ഫലം ലഭിച്ച 2456 ൽ 2439 നെഗറ്റീവും 17 പോസിറ്റീവുമാണ് .
 വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 2880 ആളുകളെ നേരിട്ട് വിളിച്ച് അവർക്ക് ആവശ്യമായ മാനസിക പിന്തുണയും ആരോഗ്യകാര്യങ്ങൾ അന്വേഷിച്ച് ആവശ്യമായ ആരോഗ്യ സേവനങ്ങൾ, മരുന്നുകൾ എന്നിവ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ  നിരീക്ഷണത്തിൽ കഴിയുന്ന 296 പേർക്ക് കൗൺസലിംഗ് നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *