October 7, 2026

സുഭിക്ഷകേരളം പദ്ധതി ഉദ്ഘാടനം ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
    കോട്ടത്തറ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കോട്ടത്തറ സഹകാരി ഫാര്‍മേഴ്സ് സ്വാശ്രയ സംഘത്തിന്‍റെ  നേതൃത്വത്തില്‍    സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വെണ്ണിയോട് മൊട്ടന്‍കുന്നിലുള്ള 50 സെന്‍റ് സ്ഥലത്ത് പൂവന്‍ വാഴ കൃഷി ചെയ്യുന്നതിന്‍റെ  ഉദ്ഘാടനം കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എന്‍ ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു.  ഒമ്പതാം വാര്‍ഡ് മെമ്പര്‍ വി. അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. സ്വാശ്രയ സംഘം സെക്രട്ടറി ഹസീന അബ്ദുള്ള, പ്രസിഡണ്ട് ജയന്‍ വളാല്‍ , വൈസ് പ്രസിഡണ്ട് പ്രീത മനോജ് , ജോയിന്‍ സെക്രട്ടറി റഷീദ് വെണ്ണിയോട്, ട്രഷറര്‍ വി.ബി.വിജയകുമാര്‍, പി.സുരേഷന്‍മാസ്റ്റര്‍, വി.എം സോമരാജന്‍, ഹേമദാസന്‍, എം.രാഘവന്‍, മൊട്ടക്കുന്ന് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി സെക്രട്ടറി മഹേഷ് എന്നിവര്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *