March 29, 2024

കോവിഡ് പ്രതിരോധം: ആരോഗ്യകേരളം നിയമിച്ചത് 335 അധിക ജീവനക്കാരെ

0
 
    കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി 31 മെഡിക്കല്‍ ഓഫിസര്‍മാരടക്കം ആരോഗ്യകേരളം വയനാട് വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ നിയമിച്ചത് 335 അധിക ജീവനക്കാരെ. സ്റ്റാഫ് നഴ്‌സ്- 95, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍-2, സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍-2, സ്റ്റാറ്റിസ്റ്റിഷ്യന്‍-2, ഫാര്‍മസിസ്റ്റ്- 28, ലാബ് ടെക്‌നീഷ്യന്‍- 16, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍- 35, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്- 13, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍-5, നഴ്‌സിങ് അസിസ്റ്റന്റ്-36, പാര്‍ട്ട്‌ടൈം സ്വീപ്പര്‍-24, ക്ലീനിങ് സ്റ്റാഫ്- 37, ഡ്രൈവര്‍- 9 എന്നിങ്ങനെയാണ് പുതിയ നിയമനങ്ങള്‍. ആരോഗ്യകേരളം ജില്ലാ ഓഫിസ് നേരിട്ടും ബന്ധപ്പെട്ട ആരോഗ്യകേന്ദ്രങ്ങള്‍ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം അതാതു സ്ഥാപനങ്ങള്‍ വഴിയുമാണ് നിയമന നടപടികള്‍ പുരോഗമിക്കുന്നതെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് അറിയിച്ചു. ആരോഗ്യസ്ഥാപനങ്ങള്‍ കൂടിക്കാഴ്ച നടത്തി തിരഞ്ഞെടുത്തവര്‍ക്കുള്ള പ്രതിഫലവും ആരോഗ്യകേരളം വയനാടാണ് നല്‍കുന്നത്. 
     മാനന്തവാടി ജില്ലാ ആശുപത്രിയില്‍ രണ്ട് മെഡിക്കല്‍ ഓഫിസര്‍മാരടക്കം 23 ജീവനക്കാരെയാണ് അധികം നിയമിച്ചത്. ആറ് സ്റ്റാഫ് നഴ്‌സും നാലു ഫാര്‍മസിസ്റ്റും രണ്ടു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സും ഇതിലുള്‍പ്പെടും. മൂന്നു ഡ്രൈവര്‍മാരെയും നിയമിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ മൂന്നു മെഡിക്കല്‍ ഓഫിസര്‍മാരടക്കം 35 ജീവനക്കാരെ അധികമായി നിയമിച്ചു. 20 സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ജെ.പി.എച്ച്.എന്‍, നാലു നഴ്‌സിങ് അസിസ്റ്റന്റ്, രണ്ടു പി.ടി.എസ്, രണ്ടു ക്ലീനിങ് ജീവനക്കാര്‍, ഡ്രൈവര്‍ പുതുതായി ഇവിടെ ജോലിയില്‍ പ്രവേശിച്ചു. ജില്ലാ ആശുപത്രിയിലെ വിവിധ വിഭാഗങ്ങള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ 42 ജീവനക്കാരെയാണ് നിയമിച്ചത്. മെഡിക്കല്‍ ഓഫിസര്‍-3, സ്റ്റാഫ് നഴ്‌സ്-11, ഫാര്‍മസിസ്റ്റ്-4, ലാബ് ടെക്‌നീഷ്യന്‍-3, ജെ.എച്ച്.ഐ-2, ജെ.പി.എച്ച്.എന്‍-2, നഴ്‌സിങ് അസിസ്റ്റന്റ്-6, പി.ടി.എസ്-2, ക്ലീനിങ് സ്റ്റാഫ്-8, ഡ്രൈവര്‍-1 എന്നിങ്ങനെയാണ് സ്റ്റാഫ് പാറ്റേണ്‍. പൊരുന്നന്നൂര്‍, പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ മൂന്നു വീതവും വൈത്തിരി താലൂക്ക് ആശുപത്രിയില്‍ മൂന്നും മീനങ്ങാടി സി.എച്ച്.സി, അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ രണ്ടുവീതവും വെള്ളമുണ്ട, പേര്യ, മേപ്പാടി സി.എച്ച്.സികള്‍, മൂപ്പൈനാട്, ബേഗൂര്‍, കോട്ടത്തറ, ചീരാല്‍, കാപ്പുകുന്ന്, ചെതലയം, പടിഞ്ഞാറത്തറ പി.എച്ച്.സികള്‍ എന്നിവിടങ്ങളില്‍ ഒന്നു വീതവും മെഡിക്കല്‍ ഓഫിസര്‍മാരെ നിയമിച്ചു. 
     വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ നിയമിച്ച ജീവനക്കാരുടെ എണ്ണം: വൈത്തിരി താലൂക്ക് ആശുപത്രി-25, മീനങ്ങാടി സി.എച്ച്.സി-18, പൊരുന്നന്നൂര്‍ സി.എച്ച്.സി-16, വെള്ളമുണ്ട സി.എച്ച്.സി-8, തരിയോട് സി.എച്ച്.സി-6, മൂപ്പൈനാട് പി.എച്ച്.സി-6, പനമരം സി.എച്ച്.സി-18, തൊണ്ടര്‍നാട് പി.എച്ച്.സി-6, ബേഗൂര്‍ പി.എച്ച്.സി-13, കാപ്പുകുന്ന് പി.എച്ച്.സി-3, കോട്ടത്തറ പി.എച്ച്.സി-2, കുറുക്കന്മൂല പി.എച്ച്.സി-2, ചുള്ളിയോട് പി.എച്ച്.സി-3, പാക്കം പി.എച്ച്.സി-5, വരദൂര്‍ പി.എച്ച്.സി-8, നല്ലൂര്‍നാട് സി.എച്ച്.സി-6, മേപ്പാടി സി.എച്ച്.സി-10, പേര്യ സി.എച്ച്.സി-7, ചീരാല്‍ പി.എച്ച്.സി-5, മുള്ളന്‍കൊല്ലി പി.എച്ച്.സി-2, പുല്‍പ്പള്ളി സി.എച്ച്.സി-6, ചെതലയം പി.എച്ച്.സി-6, പൊഴുതന എഫ്.എച്ച്.സി-5, അപ്പപ്പാറ എഫ്.എച്ച്.സി-6, നൂല്‍പ്പുഴ എഫ്.എച്ച്.സി-14, അമ്പലവയല്‍ സി.എച്ച്.സി-13, വാഴവറ്റ പി.എച്ച്.സി-6, വെങ്ങപ്പള്ളി എഫ്.എച്ച്.സി-1, പടിഞ്ഞാറത്തറ പി.എച്ച്.സി-1, എടവക പി.എച്ച്.സി-2, ജില്ലാ മെഡിക്കല്‍ ഓഫിസ്/ഐ.ഡി.എസ്.പി-6.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *