June 28, 2026

വൈദ്യുതി വർധനവ് പകൽ കൊള്ള: പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

0
IMG-20200616-WA0283.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് 19 മഹാമാരി മാനവരാശിക്ക് കനത്ത ആഘാതം ഏൽപ്പിക്കുന്ന സമയത്തു വൈദ്യുത ബോർഡ്  ചാർജ് വർധിപ്പിച്ച നടപടി വഞ്ചനാപരമാണെന്നും കൊറോണ കാലത്തെ വൈദ്യുത ചാർജ് സർക്കാർ ഏറ്റെടുത്തും  ഇന്ധന വില നിയന്ത്രിക്കുന്നതിൻ്റെ  ഭാഗമായി സംസ്ഥാന നികുതി വിഹിതം ഒഴിവാക്കിയും സർക്കാർ മാതൃക കാണിച്ച് ജനങ്ങളെ സഹായിക്കണമെന്ന് വയനാട് ഡി.സി.സി ജനറൽ സെക്രട്ടറി എച്ച്.ബി. പ്രദീപ് മാസ്റ്റർ .
   എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി രണ്ടേ നാലിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡണ്ട് ജേർജ് പടകൂട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുതുവോടൻ ഇബ്രാഹിം, എം.കെ.ജയപ്രകാശ്, ബിനു കുന്നത്ത്, ഗിരിജ സുധാകരൻ, കെ.എം.ഇബ്രാഹിം കുട്ടി, ലീല ഗോവിന്ദൻ ,തങ്കച്ചൻ ഉതിര ങ്കല്ലേൽ, ജോഷി വാണാക്കുടി.സുജാത ചുള്ളിയിൽ, അജി, പി.സി.അബ്ദുള്ള, കെ.എം.അഗസ്റ്റിൻ, ഇല്ലിക്കൽ ചെറിയാൻ പ്രസംഗിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *