June 28, 2026

മക്കളെ മർദ്ദിച്ച കേസിൽ പോലീസ് പിടികൂടിയ പിതാവിനെ കോടതി റിമാൻഡ് ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : സ്വന്തം  മക്കളെ മർദ്ദിച്ച കേസിൽ പോലീസ് പിടികൂടിയ പിതാവിനെ കോടതി റിമാൻഡ് ചെയ്തു.
 ഏച്ചോം സ്വദേശിയായ പുന്നന്താനം ലിൻസൻ (40) നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റു ചെയ്തത്.  വീഡിയോ കോൺഫ്രൻസിലൂടെ കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറു ചെയ്തു.
ഞായറാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്. മൂന്നും നാലും ക്ലാസ്സ് വിദ്യാർഥികളായ കുട്ടികളെ ലിൻസൻ മാരകയായി മർദ്ദിച്ചു എന്ന അയൽക്കാരൻ്റെ പരാതിയിൻമേലാണ് പോലീസ് നടപടി സ്വീകരിച്ചത്. ഒൻപത് വയസ്സുകാരനായ മകനെ ഇയാൾ കേബിൾ വയർ കൊണ്ട് പുറത്തടിച്ചു പരിക്കേൽപ്പിക്കുകയും ഏഴ് വയസ്സുകാരിയായ മകളുടെ തല ചുമരിൽ ഇടിച്ചു മുറിവുണ്ടാക്കിയതായുമാണ് പരാതി. 
പരിക്കേറ്റ കുട്ടികൾ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ പിണങ്ങിപ്പോയ ദേശ്യമാണ് ഇയാൾ കുട്ടികളിൽ കാട്ടിയതെന്നും പരാതിയിൽ പറയുന്നു. 
കമ്പളക്കാട് എസ്.ഐ. പി.ജി. രാംജിത്ത്, എസ്.സി.പി.ഒമാരായ വി.ആർ.ദിലീപ് കുമാർ, വി.വിപിൻ, സി.പി.ഒ എസ്.ശരത് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ ഇന്ത്യൻ പീനൽ കോഡ്, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *