June 29, 2026

സര്‍ഗ്ഗ സാകല്യം ഫേസ്ബുക്ക് പേജിലൂടെ ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
ഓണ്‍ലൈന്‍ ക്വിസ് മത്സരം
സാംസ്‌കാരിക വകുപ്പിന്റെ സര്‍ഗ്ഗ സാകല്യം ഫേസ്ബുക്ക് പേജിലൂടെ ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയുടെ കലാസാംസ്‌കാരിക പൈതൃകം എന്ന വിഷയത്തില്‍ ജൂണ്‍ 15 മുതല്‍ 25 വരെയാണ് മത്സരം. എല്ലാ ദിവസങ്ങളിലും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് ക്വിസ് മത്സരം. ദിവസേന 10 ചോദ്യങ്ങളാണ് മത്സരത്തിലുണ്ടാവുക. 16 വയസ്സ് വരെ പ്രായമുള്ളവര്‍ ജൂനിയര്‍ വിഭാഗത്തിലും 16 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ സീനിയര്‍ വിഭാഗത്തിലുമാണ് മത്സരിക്കേണ്ടത്. ഓരോ ദിവസവും മത്സര  വിജയിയെ തെരഞ്ഞെടുത്ത് സര്‍ഗ്ഗ സാകല്യം ഫേസ്ബുക്ക് പേജ് വഴി പ്രഖ്യപിക്കും. ഒരു ദിവസത്തെ വിജയിയ്ക്ക് അടുത്ത ദിവസത്തെ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കുന്നതിനും https://www.facebook.com/Sargasakalyam.kerala.gov.in എന്ന ലിങ്ക് സന്ദര്‍ശിക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *