November 7, 2026

മണിച്ചിറയിൽ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുപ്പത്തിമൂന്നാമത്തെ പച്ചത്തുരുത്തിനു സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍  തുടക്കമായി. 26ാം ഡിവിഷന്‍ മണിച്ചിറയില്‍ നഗരസഭാധ്യക്ഷന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയാണ് വിവിധ ഇനത്തിലുള്ള നൂറ്റമ്പതോളം വൃക്ഷതൈകള്‍ നട്ടത്. നഗരസഭാ സെക്രട്ടറി അലി അസ്‌കര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ സഹദേവന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ സുമതി, അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയര്‍ പി.എസ് ശ്രീലേഷ്, കൗണ്‍സിലര്‍മാരായ പി.പി.അയൂബ്, എന്‍.എം വിജയന്‍, ബള്‍ക്കീസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *