കാലവര്‍ഷം മുന്നൊരുക്കം: യോഗം നാളെ
കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭ പരിധിയില്‍ ദുരന്ത പ്രതികരണ മാര്‍ഗരേഖ തയ്യാറാക്കുന്നതിനായി വിവിധ വകുപ്പ് മേലധികാരികളുടെ യോഗം നാളെ 2 മണിക്ക് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേരും. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് അറിയിച്ചു.
പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു
ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുപ്പത്തിമൂന്നാമത്തെ പച്ചത്തുരുത്തിനു സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ തുടക്കമായി. 26ാം ഡിവിഷന്‍ മണിച്ചിറയില്‍ നഗരസഭാധ്യക്ഷന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയാണ് വിവിധ ഇനത്തിലുള്ള നൂറ്റമ്പതോളം വൃക്ഷതൈകള്‍ നട്ടത്. നഗരസഭാ സെക്രട്ടറി അലി അസ്‌കര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ സഹദേവന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ സുമതി, അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയര്‍ പി.എസ് ശ്രീലേഷ്, കൗണ്‍സിലര്‍മാരായ പി.പി.അയൂബ്, എന്‍.എം വിജയന്‍, ബള്‍ക്കീസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു
Leave a Reply