November 7, 2026

മുഴുവൻ ചൈനീസ് ഉൽപ്പന്നങ്ങളും ബഹിഷ്കരിക്കണം. :ഹിന്ദുഐക്യവേദി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:   ഭാരതത്തിന്റെ ധീര ജവാന്‍മാരെ അയല്‍രാജ്യമായ ചൈന അതിക്രൂരവും നിഷ്ഠൂരവുമായി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഹിന്ദുഐക്യവേദി വൈത്തിരി താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസ്തുത സംഭവം അസാധാരണവും മനുഷ്യത്വരഹിതമാണെന്നും അതിനാല്‍ ചൈന ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങളും ഓരോ ഭാരതീയരും ബഹിഷ്‌ക്കരിച്ച് ചൈനയോട് പകരം വീട്ടണമെന്നും ഹിന്ദുഐക്യവേദി വൈത്തിരി താലൂക്ക് കമ്മിറ്റി ആഹ്വാനം ചെയ്തു.
ഭാരതത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ജവാന്‍മാര്‍ക്ക് പ്രണാമം അര്‍പ്പിച്ചതിനുശേഷം നടന്ന  യോഗത്തില്‍ താലൂക്ക് പ്രസിഡന്റ് കെ. മുകുന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്. സി. പി. വിജയന്‍, ജില്ല വര്‍ക്കിംഗ് പ്രസിഡന്റ്. കെ.കെ. രാജന്‍, ജില്ല സംഘടന സെക്രട്ടറി. എ..എം. ഉദയകുമാര്‍, കെ. ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.    
പുതിയ ഭാരവാഹികളായി.കെ. ബാലകൃഷ്ണന്‍ നായര്‍ (താലൂക്ക് പ്രസിഡന്റ്), കെ.മുകുന്ദന്‍.(വൈസ് പ്രസിഡന്റ്),.സജി. സി. ആര്‍. (ജനറല്‍ സെക്രട്ടറി), ചന്ദ്രന്‍ (സെക്രട്ടറി) ഉണ്ണിക്കൃഷ്ണന്‍, സീത (മെംബര്‍), സദാശിവന്‍ കെ. (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *