November 7, 2026

യാക്കോബായ സുറിയാന സഭ നിര്‍മിച്ച വീടുകള്‍ കൈമാറി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
.
വെള്ളമുണ്ട; പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി യാക്കോബായ സുറിയാനി സഭയുടെ നേതൃത്വത്തില്‍ നിര്‍മിച്ച വീടുകള്‍ കൈമാറി.തൊണ്ടര്‍നാട് പഞ്ചായത്തിലെ മൂന്ന് കുടുംബങ്ങള്‍ക്കാണ് സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് മെത്രാപോലീത്തയുടെ നേതൃത്വത്തില്‍ പുനരധിവാസം സാധ്യമാക്കുന്നത്.മുന്‍ വര്‍ഷമുണ്ടായ പ്രളയത്തില്‍ താമസസൗകര്യം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായാണ് യാക്കോബായസുറിയാനസഭയുടെ കാരുണ്യഹസ്തത്തില്‍ വീടൊരുങ്ങിയത്. നിര്‍മിച്ചു നല്‍കാന്‍ ലക്ഷ്യമിട്ട മൂന്ന് വീടുകളില്‍ രണ്ടെണ്ണത്തിന്റെ താക്കോല്‍ സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് മെത്രാപോലീത്ത കുടംബനാഥര്‍ക്ക് കൈമാറി.തൊണ്ടര്‍നാട് നെല്ലേരിയിലും മക്കിയാടും നിര്‍മിച്ച വീടുകളാണ് കൈമാറിയത്.ഞാറലോട് പണിയാരംഭിക്കുന്ന വീടിന്റെ തറക്കല്ലിടലും പിതാവ് നിര്‍വ്വഹിച്ചു.മലബാര്‍ ഭദ്രാസന 27 വീടുകളാണ് ഇതിനോടകം സംസ്ഥാനത്ത് പ്രളയബാധിതര്‍ക്കായി നിര്‍മിച്ചു നല്‍കിയത്.എല്ലാ സൗകര്യങ്ങളോടും കൂടിയ വീടുകളാണ് പൂര്‍ണ്ണമായി പ്രവൃത്തകള്‍ പൂര്‍ത്തിയാക്കി കൈമാറിയത്.കോറോം പള്ളി ട്രസ്റ്റി ബൈജു,ബാബു പാട്ടുപാളയില്‍ തുടങ്ങിയവരാണ് നിര്‍മാണപ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കിയത്.താക്കോല്‍കെമാറല്‍ ചടങ്ങില്‍ ഭദ്രാസന സിക്രട്ടറി ഫാ.മത്തായി അതിരുംപുഴയില്‍,ഫാ.മാത്യുസ് കുപ്പമഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *