September 27, 2026

തലപ്പുഴയിൽ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു.

0
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴയിൽ  നാലുപേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. കുറ്റിയോട്ട് സിനുവിന്റെ മകൻ സായന്ത്(4), അയനിക്കാട് മുഹമ്മദ് (69), ഇടിക്കര ജയറാം (40), ഇടിക്കര വിൻസെന്റ് (75) എന്നിവർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. ഇവർ മാനന്തവാടി വിൻസെന്റ്ഗിരി ആശുപത്രിയിൽ ചികിത്സ തേടി. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് നാലു വയസുകാരനായ സായന്തിനെ ഓടിവന്ന തെരുവുനായ കടിച്ചത്. വ്യാപാരിയായ മുഹമ്മദിനെ തലപ്പുഴ ടൗണിലെ കടയ്ക്കുള്ളിൽ വെച്ചാണ് കടിച്ചത്. മറ്റുള്ളവർക്ക് റോഡിൽ വെച്ചുമാണ് കടിയേറ്റത്.ടൗൺ കേന്ദ്രീകരിച്ച് ഒട്ടേറെ തെരുവുനായ്ക്കൾ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട്. ഇവയെ കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. രണ്ട് മാസം മുമ്പ് മക്കിക്കൊല്ലി ചിറപ്പുറത്ത് മിഥുന്റെ മുയലുകളെ തെരുവു നായ്ക്കൾ അക്രമിച്ചു കൊന്നിരുന്നു. പതിനെട്ട് മുയലുകളെയാണ് കൊന്നത്. തലപ്പുഴ ടൗൺ കൂടാതെ ചുങ്കം, 44-ാം മൈൽ, തലപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രദേശം എന്നിവിടങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം ഉണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *