കടുവയെ ചത്തനിലയില്‍ കണ്ടെത്തി
.
മാനന്തവാടി; എട്ട് വയസ്സ് പ്രായമുള്ള പെണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തി.വയനാട് വന്യജീവി സങ്കേതത്തില്‍ പെട്ട തോല്‍പ്പെട്ടി റെയിഞ്ചിന് കീഴിലുള്ള തെറ്റ് റോഡിലാണ് ശനിയാഴ്ച രാവിലെ കടുവെയെ ചത്തനിലയില്‍ കണ്ടത് .ഉച്ചയോടെ സ്ഥലത്തെത്തിയ വനം വകുപ്പുദ്യോഗസ്ഥര്‍ കടുവയുടെ ജഡം തോല്‍പ്പെട്ടിയിലെത്തിച്ച് പോസ്റ്റമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി.ജില്ലാ വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ കെ ആസിഫ്,വെറ്റിറിനറി സര്‍ജന്‍ അരുണ്‍സക്കറിയ,അസിസ്റ്റന്റ് വാര്‍ഡന്‍ സുനില്‍കുമാര്‍,തോല്‍പ്പെട്ടി ഡെപ്യൂട്ടി റെയിഞ്ചര്‍ എന്‍ സി ജയപ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Leave a Reply