June 28, 2026

സാധുജനങ്ങളെ കണ്ണീരിലാഴ്ത്തിയാണ് ഇടത് മേനിപറയുന്ന സർക്കാർ ഭരണം നടത്തുന്നതെന്ന് ഭൂസമരസമിതി

0
By ന്യൂസ് വയനാട് ബ്യൂറോ
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട്  ബസവൻകൊല്ലിയിലെ ശിവകുമാർ, ലിസ്റ്റിൽ തഴഞ്ഞ് വീട് കിട്ടാതെ നിരാശനായി ആത്മഹത്യ ചെയ്ത മുള്ളൻകൊല്ലിയിലെ വിജയകുമാർ ….. ഇടത് വലത് ഭേദമന്യേ കൊലക്ക് കൊടുത്തുകൊണ്ട് കോർപ്പറേറ്റ് വികസന സ്വപ്ങ്ങൾ താലോലിച്ചുകൊണ്ട് സാധുജനങ്ങളെ കണ്ണീരിലാഴ്ത്തിയാണ് ഇടത് മേനിപറയുന്ന ഒരു സർക്കാർ ഇപ്പോഴും ഭരിച്ചു കൊണ്ടിരിക്കുന്നത്. പണക്കാരുടെയും മാഫിയകളുടെയും നിയമവിരുദ്ധ പ്രവർത്തനങ്ങളെ നിയമവിധേയമാക്കുന്ന കങ്കാണിപ്പണി അവസാനിപ്പിച്ച് മണ്ണിൽ പണിയെടുക്കുന്ന ഭൂരഹിതർക്കും അസംഘടിത മേഖലയിൽ ഇതര കൂലിവേലകൾ ചെയ്യുന്ന പാർപ്പിട രഹിതർക്ക് വാസയോഗ്യമായ വീടുകൾ ഒരുക്കുന്നതിന് വേണ്ടിയുമാണ് സർക്കാർ നിയമ നിർമ്മാണം നടത്തേണ്ടതെന്ന് ഭൂസമരസമിതി പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *