April 29, 2024

കാട്ടാനശല്യത്തിനെതിരെ വൈൽഡ് ലൈഫ് ഓഫീസിലേക്ക് യുത്ത് ലീഗിന്റെ മാർച്ച്

0
Img 20200621 Wa0162.jpg
    കാട്ടാനശല്യത്തിനെതിരെ വൈൽഡ് ലൈഫ് ഓഫീസിലേക്ക്  യുത്ത് ലീഗിന്റെ മാർച്ച് .   വ്യാപകമായി  കാട്ടാന ഉൾപെടെയുള്ള വന്യ ജീവികളുടെ ശല്യത്തിനെതിരെയാണ് യുത്ത് ലീഗ് തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റി ബേഗൂർ വൈൽഡ് ലൈഫ് കാര്യാലയത്തിലേക്ക് മാർച്ച് നടത്തിയത് .കാടിനേയും ജനവാസകേന്ദ്രത്തെയും വേർതിരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുക ,നിരന്തരമായി  കാട്ടാന വീടുകൾ ആക്രമിച്ചിട്ടും പ്രദേശത്ത് കാവൽക്കാരെ നിർത്താനോ മറ്റ് നടപടികളോ വൈൽഡ് ചെയ്യുന്നില്ലന്നും കോടികളുടെ ഫണ്ട് വനം വകുപ്പ് വകമാറ്റുകയാണന്നും,   മാനന്തവാടി യുത്ത് ലീഗ് മണ്ഡലം  സെക്രട്ടറി ഹാരീസ് കാട്ടിക്കുളം  പറഞ്ഞു. 60 കോടിയുടെ റെയിൽവ്വേ ഫെൻസിംഗ് വേലി നിർമ്മാണം സ്ഥലം എം എൽ എ ഒ ആർകേളു വടക്കമുള്ള സി പി എം ഭരണം അട്ടിമറിച്ച് കർഷകരെ വഞ്ചിച്ചുവെന്നും ഹാരിസ് കുറ്റപ്പെടുത്തി പ്രദേശത്തെ കാട്ടാന ട്രഞ്ച് ആഴം കൂട്ടുകയും ആനയിറങ്ങുന്ന ഭാഗങ്ങളിൽ കാവൽ നിർത്തണമെന്നും അദ്ദേഹം പറഞ്ഞു   യുത്ത് ലീഗ് സംഘടിപ്പിച്ച മാർച്ച് തിരുനെല്ലി മണ്ടലം കോൺ പ്രസിഡന്റ് കെ ജി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു കാട്ടാനപോലെ തന്നെ കുരങ്ങുകളും വ്യാപകമായ് കൃഷി നാശം വരുത്തുന്നുവെന്നും കുരങ്ങുകൾക്ക് വന്ധ്യകരണം നടത്താനുള്ള പദ്ധതി   വനംവകുപ്പ് ആവിഷ്ക്കരിക്കണമെന്നും രാമകൃഷ്ണൻ പറഞ്ഞു.   ദിനേശ് കോട്ടൂർ നൗഷാദ് തോൽപെട്ടി, ശശികുമാർ തോൽപെട്ടി എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *