June 28, 2026

എൻ.കെ. ഷോട്ട് ഫിലിം റിലീസിനൊരുങ്ങി

0
IMG-20200621-WA0224.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : 
എൻ.കെ. ഷോട്ട് ഫിലിം റിലീസിനൊരുങ്ങി
      ഇടത്തരം കുടുംബങ്ങളിൽ ജീവിക്കുന്ന കുട്ടികൾക്കിടയിൽ ഉണ്ടാകുന്ന അപകർഷതാബോധവും, വലിയ കുടുംബങ്ങളിൽ ജീവിക്കന്ന കുട്ടികളിലെ മനോഭാവവും വരച്ച് കാണിക്കുന്ന എൻ.കെ എന്ന ഷോട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് സതീഷ് ഗോപാലാണ്. വിനു വയനാട് കഥയും, തിരക്കഥയും ഒരിക്കിയിരിക്കുന്ന ഹ്രസ്വചിത്രത്തിൽ ശ്രീജിത്ത് നായർ, കലാമണ്ഡലം ഷീനാ നമ്പ്യാർ, വന്ദന ഷാജു, രാജൻ വയനാട്, വിനു വയനാട്, റിനിൽ ലാൽ, അപർണ്ണ വിനോദ്‌, അൽഫോൺസ് ആന്റണി, കീർത്തന, ദേവനന്ദ, എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം അഭിലാഷ്. ചിത്രം യൂട്യൂബിലും, മറ്റുമാണ്  റിലീസ് ചെയ്യുന്നത്. 
31 വർഷമായി പ്രോഗ്രാം ബുക്കിങ് രംഗത്ത് നിറസാന്നിധ്യമായ വന്ദന ഷാജു ,വന്ദന വിഷ്വൽ  മീഡിയയുടെ ബാനറിൽ ടെലിഫിലിം, സിനിമ രംഗങ്ങളിൽ ചുവടുറപ്പിക്കുന്നു. വന്ദനം എന്ന മോഹൻലാൽ ചിത്രത്തിലൂടെ സിനിമ വിതരണ രംഗത്ത് കാലെടുത്ത് വെച്ച് എൻ.കെ എന്ന ഷോട്ട് ഫിലീംമിലൂടെ നിമ്മാണത്തിലേക്കും, അഭിനയരംഗത്തേക്കും, തുടക്കം കുറിക്കുകയാണ് വന്ദന ഷാജു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *