കെ. സുരേന്ദ്രന്റെ മരണം: നഷ്ടമായത് വയനാടിന്റെ സുഹൃത്തിനെ : പി.കെ. ജയലക്ഷ്മി.
കൽപ്പറ്റ : മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുരേന്ദ്രന്റെ ആകസ്മിക നിര്യാണത്തിൽ എ.ഐ.സി.സി. അംഗവും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മി അനുശോചിച്ചു. ഐ.എൻ.ടി.യു.സി. ദേശീയ സെക്രട്ടറിയും മുൻ കണ്ണൂർ ഡി.സി.സി. പ്രസിഡണ്ടുമായിരുന്ന കെ. സുരേന്ദ്രൻ വയനാടിന്റെ സുഹൃത്തായിരുന്നു. എന്നും വയനാടിന്റെ വികസന കാര്യങ്ങളിൽ താൽപ്പര്യവും വയനാട്ടിലെ നേതാക്കളെ വളർത്തുന്നതിൽ നേതൃത്വവും വഹിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ വയനാട്ടിൽ ഡി.സി.സി. പ്രസിഡണ്ടിന്റെ േനേതൃത്വത്തിൽ നടത്തിയ രാഷ്ട്ര രക്ഷാ മാർച്ചിൽ മുഴുവൻ സമയം പങ്കെടുത്ത് ഓരോ ഗ്രാമത്തിന്റെയും സ്പന്ദനം മനസ്സിലാക്കി വയനാടൻ ജനതയുടെയും കോൺഗ്രസ് പ്രവർത്തകരുടെയും മനസ്സ് അദ്ദേഹം കീഴടക്കി.
വയനാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഒപ്പമുണ്ടാകുമെന്ന് വാഗ്ദാനം ചെയ്താണ് രാഷ്ട്ര രക്ഷാ മാർച്ചിന്റെ സമാപനത്തിൽ അദ്ദേഹം പ്രസംഗിച്ചതെന്നും ജയലക്ഷ്മി അനുസ്മരിച്ചു.
Leave a Reply