June 28, 2026

അന്താരാഷ്ട്ര യോഗ ദിനം സംഘടിപ്പിച്ചു

0
IMG-20200622-WA0111.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദ്വാരക:
ആറാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷത്തോടനുബന്ധിച്ച്  പാതിരിച്ചാൽ  ഗവ. ആയുർവേദ ആശുപത്രിയു०, നാഷണൽ ആയുഷ് മിഷൻ – ആയുഷ് ഗ്രാമം മാനന്തവാടിയും, എടവക ഗ്രാമപഞ്ചായത്തു० സംയുക്തമായി യോഗ ദിനാചരണ० സംഘടിപ്പിച്ചു. എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ നജുമുദ്ദീൻ മൂടമ്പത്ത് അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഉഷാ വിജയൻ യോഗ ദിനഘോഷത്തിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു. സി.എം.ഒ (N C) ഡോ സുരേഷ് കുമാർ, ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫിസർ ഡോ. സിജോ കുര്യാക്കോസ് ,മെഡിക്കൽ ഓഫീസർ ഡോ രേഖ കെ. വി, ഡോ ആര്യ എന്നിവർ സംസാരിച്ചു. ആയുഷ് ഗ്രാമം യോഗ ഡൊമോൺസ്ട്രേറ്റർ കുമാരി അക്ഷയ യോഗ പരിശീലനത്തിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *