June 28, 2026

ഡീസല്‍ വിലക്കയറ്റം:ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ധര്‍ണ നടത്തി

0
bus.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ ധര്‍ണ നടത്തി. ഡീസല്‍ വിലക്കയറ്റം നിയന്ത്രിക്കുക, സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കുക, യാത്രാനിരക്ക് വര്‍ധിപ്പിക്കുക  തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. വൈസ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആര്‍. സദാശിവന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ. ശ്രീനിവാസന്‍, ജോയിന്റ് സെക്രട്ടറി കെ.എച്ച്. അഷ്‌റഫ്, എല്‍ദോ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറി കെ. മൊയ്തൂട്ടി സ്വാഗതവും കെ.ജെ. വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു. 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *