March 29, 2024

വയനാട്ടിൽ അഞ്ച് കോവിഡ് രോഗികളിൽ മൂന്നുപേരും ചുള്ളിയോട്. : അമ്പലവയലിലും വെള്ളമുണ്ടയിലും രോഗി

0
അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
    ജില്ലയില്‍ 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച്. ജൂണ്‍ പതിനഞ്ചിന് ചെന്നൈയില്‍ നിന്ന് കോഴിക്കോട് വഴി ജില്ലയില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചുള്ളിയോട് സ്വദേശി 31 കാരന്‍, ജൂണ്‍ അഞ്ചിന് കുവൈത്തില്‍നിന്ന് കോഴിക്കോട് വഴി ജില്ലയില്‍ എത്തിയ അമ്പലവയല്‍ സ്വദേശി 53കാരന്‍, പതിനഞ്ചാം തീയതി അബുദാബിയില്‍നിന്ന് കോഴിക്കോട് വഴി ജില്ലയില്‍ എത്തിയ ചുള്ളിയോട് സ്വദേശി 53കാരന്‍,  പതിമൂന്നാം തീയതി കുവൈത്തില്‍ നിന്ന് കൊച്ചി വഴി എത്തിയ ചുള്ളിയോട് സ്വദേശി 24കാരന്‍, ജൂണ്‍ 19 ന് സൗദി അറേബ്യയില്‍ നിന്ന്  കൊച്ചി വഴി ജില്ലയില്‍ എത്തിയ വെള്ളമുണ്ട സ്വദേശി 29 കാരന്‍ എന്നിവര്‍ക്കാണ് തിങ്കളാഴ്ച്ച രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ ഒഴികെ നാലുപേര്‍ സ്ഥാപനങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. നിലവില്‍ രോഗം സ്ഥിരീകരിച്ച് 27 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍  ചികിത്സയില്‍ കഴിയുന്നത്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്. 

   തിങ്കളാഴ്ച്ച നിരീക്ഷണത്തിലായ 246 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ നിലവില്‍ 3530 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 192 പേര്‍ കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കി.      ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 2777 ആളുകളുടെ സാമ്പിളുകളില്‍ 2415 ആളുകളുടെ ഫലം ലഭിച്ചതില്‍ 2367 നെഗറ്റീവാണ്. 357 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ  ഭാഗമായി ജില്ലയില്‍ നിന്നും ആകെ 4031 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് . ഇതില്‍ ഫലം ലഭിച്ച 3355 ല്‍ 3330 നെഗറ്റീവാണ് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *