September 28, 2026

ജെ.ഡി.സി. പ്രവേശനത്തിന് അപേക്ഷിക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ

കരണിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി.സി. പട്ടികജാതി പട്ടിക വര്‍ഗ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു.  വയനാട്, പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം.  പത്ത് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പത്താംതരമാണ് അടിസ്ഥാന യോഗ്യത.  പ്രവേശന ഫോറം കരണി പരിശീലന കേന്ദ്രത്തില്‍ ലഭിക്കും.  അവസാന തീയതി ജൂണ്‍ 30. പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. ഫോണ്‍ 8281167513.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *