വയനാട്ടിൽ രോഗികൾ കൂടുന്നു. : 3585 പേര്‍ നിരീക്ഷണത്തിൽ
ജില്ലയില്‍ രണ്ട്‌പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ബാംഗ്ലൂരില്‍ നിന്നും ജൂണ്‍ പതിനാറാം തീയതി ജില്ലയില്‍ എത്തിയ വെങ്ങപ്പള്ളി സ്വദേശി 24 കാരനും ജൂണ്‍ ഇരുപതാം തീയതി രോഗം സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള മൂപ്പൈനാട് സ്വദേശിയായ ഏഴ് വയസ്സുകാരന്റെ അമ്മയ്ക്കുമാണ് (33 വയസ്) സാമ്പിള്‍ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം രണ്ട് പേര്‍ കൂടി രോഗമുക്തരായിട്ടുണ്ട്. മെയ് 27 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പനമരം സ്വദേശി 53 കാരനും ജൂണ്‍ 4 ന് അഡ്മിറ്റ് ചെയ്യപ്പെട്ട ഗൂഡല്ലൂര്‍ സ്വദേശി 47 കാരിയുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
217 പേര്‍ ചൊവ്വാഴ്ച്ച നിരീക്ഷണ കാലം പൂര്‍ത്തിയാക്കിട്ടുണ്ട്. ഇന്നലെ നിരീക്ഷണത്തിലായ 272 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3585 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 38 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും 1603 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. .
ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 2821 ആളുകളുടെ സാമ്പിളുകളില്‍ 2426 ആളുകളുടെ ഫലം ലഭിച്ചതില്‍ 2375 നെഗറ്റീവും 51 ആളുകളുടെ സാമ്പിള്‍ പോസിറ്റീവുമാണ്. 392 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 4147 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് .ഇതില്‍ ഫലം ലഭിച്ച 3660 ല്‍ 3635 നെഗറ്റീവും 25 പോസിറ്റീവുമാണ്

Leave a Reply