April 25, 2024

ജോണി മറ്റത്തിലാനിയും 20 ഓളം പേരും സി.പി.ഐയിൽ നിന്ന് രാജി വെച്ചു: കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കും.

0
മാനന്തവാടി: മാനന്തവാടിയിൽ  സി.പി.ഐ.യിലെ  ഭിന്നതയെ തുടർന്ന്  ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോണി മറ്റത്തിലാനിയുടെ നേതൃത്വത്തിൽ കൂട്ടരാജി. ഇരുപതോളം പ്രവർത്തകർ രാജിവെച്ചു.രാജി അനിവാര്യ സമയത്തെന്നും കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്നും ജോണി മറ്റത്തിലാനി.രാജിയിൽ നിലപാട് വ്യക്തമാക്കാതെ മാനന്തവാടിയിലെ നേതൃത്വം .

സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗവും അഖിലേന്ത്യ കിസാൻ സഭ ജില്ലാ സെക്രട്ടറി കൂടിയാണ് രാജി വെച്ച ജോണി മറ്റത്തിലാനി.ജോണിക്കൊപ്പം സി.പി.ഐ.തവിഞ്ഞാൽ ലോക്കൽ കമ്മിറ്റി അംഗവും മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറുമായ പി.റയിസ്, തവിഞ്ഞാൽ ലോക്കൽ കമ്മിറ്റിയിലേയും കൊളത്താട ബ്രാഞ്ച് കമ്മിറ്റികളിലെയും ഇരുപത് പേരോളമാണ് സി.പി.ഐ.യിൽ നിന്നും രാജിവെച്ച് കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.പ്രാദേശികമായി പൊതു ജന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നും. സി.പി.എം ൻ്റെ ജനാധിപത്യ ഫാസിസ്റ്റ് പ്രവണതയെ പ്രതിരോധിക്കാൻ നിലവിൽ സി.പി.ഐ.ക്ക് കഴിയുന്നില്ലന്നുമാണ് രാജി കാരണമായി ഇവർ പറയുന്നത് . എന്നാൽ ഇത് സംബദ്ധിച്ച് പ്രതികരിക്കാൻ സി.പി.ഐ.മാനന്തവാടി നേതൃത്വം തയ്യാറുമല്ല.എന്തായാലും സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്തിൻ്റെ നേതൃത്വത്തിലുള്ള രാജി സി.പി.ഐ.യെ സംബദ്ധിച്ചെടുത്തോളം വരും ദിവസങ്ങളിൽ ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെക്കുമെന്നാണ് സൂചന . 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *