November 7, 2026

ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്ക് ടെക്സ്റ്റ് ബുക്കുകൾ ഇല്ല: മാനേജ്മെൻറ് അസോസിയേഷൻ നിവേദനം നൽകി

0
IMG-20200624-WA0330.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:ഓൺലൈൻ പഠനം തുടങ്ങിയിട്ട് 22 ദിവസം പിന്നിട്ടിട്ടും അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്ക് ടെക്സ്റ്റ് ബുക്കുകൾ നൽകിയിട്ടില്ല.കുട്ടികൾക്ക് പഠനത്തിനാവശ്യമായ ടെക്സ്റ്റ് ബുക്കുകൾ
 എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിവേദനം നൽകി. ജില്ലാ ജനറൽ സെക്രട്ടറി അനിൽ  ജേക്കബ് വിവിധ സ്കൂൾ മാനേജർമാരായ ഫാദർ ജേക്കബ് മിഖായേൽ,ഫാദർ ജോർജ് കാലായിൽ, മൊയ്തീൻ അമ്പലവയൽ, ഫാദർ വർഗീസ് താഴത്തേക്കുടി എന്നിവർ പ്രസംഗിച്ചു.   
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *