September 27, 2026

റിസോർട്ടിലും വാടക ക്വാട്ടേഴ്സിലും എത്തിച്ച് 40 കാരിയെ പീഡിപ്പിച്ചു : 6 പേർ അറസ്റ്റിൽ

0
Screenshot_2020-06-24-19-53-32-891_com.miui_.gallery.png
By ന്യൂസ് വയനാട് ബ്യൂറോ
റിസോർട്ടിലും വാടക ക്വാട്ടേഴ്സിലും എത്തിച്ച് 40കാരിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ 6 പേർ അറസ്റ്റിൽ.സംഭവം തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും പോലീസ്. പ്രതികളെ   കോടതിയിൽ ഹാജരാക്കും.
2019  ഫെബ്രുവരി, മാർച്ച് ജൂലൈ, നവംബർ    മാസങ്ങളിൽ  തൃശ്ശ്ലേരി മജിസേട്രറ്റ് കവലയിലെ റിസോർട്ടിൽ വെച്ചും കാട്ടികുളത്തെ സ്വകാര്യ ക്വാട്ടേഴ്സിൽ വെച്ചും കാട്ടികുളത്തെ ഓട്ടോ ഡ്രൈവർ ആയ നൗഫലും (25) മറ്റ് അഞ്ച് പേരും ചേർന്ന് പല ദിവസങ്ങളിലായി തന്നെ ബലാൽസംഗം  ചെയ്തുവെന്ന പരാതിയിലാണ് തിരുനെല്ലി പോലീസ് 6 പേരെയും അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവർ എടയൂർകുന്ന് മഞ്ഞക്കര നൗഫലിനെ കൂടാതെ എടവക പീച്ചംങ്കോട് പറമ്പത്ത് ജാസിർ (30), പുൽപ്പള്ളി ഭുദാനം ഷെഡ് ഏറത്ത് ജിജോ (38) പുൽപ്പള്ളി പാക്കം കണി കുടിയിൽ രാഹുൽ (28) മാനന്തവാടി കോട്ടകുന്ന് കീപ്പറത്ത് അമ്മദ് (60) തോൽപ്പെട്ടി നരിക്കൽ തെളിസ്സേരി സുബ്രമണ്യൻ (38) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മാനന്തവാടി ഡി.വൈ.എസ്.പി.ചന്ദ്രൻ ,തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ ടി.വിജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്. സംഘത്തിൽ എസ്.ഐ.പൗലോസ്, സിവിൽ പോലീസ് ഓഫീസർമാരായ സജി, അജേഷ്, ഷമ്മി, വനിത സിവിൽ പോലീസ് ഓഫീസർ ഷൈല എന്നിവരുമുണ്ട്. റിസോർട്ട് ഉടമ ഉൾപ്പെടെ കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. കഴിഞ്ഞ ദിവസമാണ് യുവതി ഇത് സംബദ്ധിച്ച് പരാതി നൽകിയത്.
 വയനാട് ജില്ലാ പോലീസ് മേധാവി  ഇളങ്കോ  അവർകളുടെ നിർദ്ദേശപ്രകാരം മാനന്തവാടി ഡി.വൈ.എസ്.പി. ചന്ദ്രൻ തിരുനെല്ലി ഇൻസ്പെക്ടർ വിജയകുമാർ, എസ് .ഐ. പൗലോസ്, പോലീസ് ഉദ്യോഗസ്ഥരായ സജി, അജേഷ്, ഷമ്മി ,'വനിതാ പോലീസ് ഉദ്യോഗസ്ഥ ഷൈല എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *