പോക്സോ കേസിൽ ഇടക്കാല നഷ്ടപരിഹാരം ഉത്തരവാക്കി കോടതിയുടെ പ്രത്യേക വിധി
കൽപ്പറ്റ: പത്ത് വയസ്സ് പ്രായമുള്ള മാനസിക ശാരീരിക വൈകല്യമുള്ള ആദിവാസി ബാലികയെ ബലാത്സംഗം ചെയ്ത കേസിലെ ഇരയായ കുട്ടിക്ക് ഇടക്കാല നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപ നൽകാൻ ഉത്തരവ് ഇറക്കി പോസ്കോ കോടതിയുടെ പ്രത്യേക വിധി.
അമ്പലവയൽ കുളത്തുവയൽ മുനീർ ഉമ്മർ എന്നയാളായിരുന്നു കേസിലെ പ്രതി.
കൽപ്പറ്റ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രത്യേക കോടതി (പോക്സോ കോടതി) ജഡ്ജി കെ.രാമകൃഷ്ണനാണ് സ്വമേധയാ കേസ് പരിഗണിച്ച് കുട്ടിയുടെ അടിയന്തര ആവശ്യങ്ങൾക്കും മറ്റുമായി കേസിലെ പ്രാഥമിക തെളിവിൻ്റെ അടിസ്ഥാനത്തിൽ വിധി ഉത്തരവാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം ജി സിന്ധു ഹാജരായി. കോവിഡ് 19 മഹാമാരിയെ തുടർന്നുണ്ടായ ലോക്ക് ഡൗൺ കാലത്താണ് കേസിനാസ്പദമായ സംഭവത്തിൽ അമ്പലവയൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.





Leave a Reply