പനമരം പഞ്ചായത്തിലെ മാതോത്ത് പൊയിൽ ട്രൈബൽ കോളനിയിൽ ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തി
പനമരം പഞ്ചായത്തിലെ മാതോത്ത് പൊയിൽ ട്രൈബൽ കോളനിയിൽ ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തി.
2019 ലെ പ്രളയത്തിനു ശേഷം തരിശ് നിലം കൃഷിക്ക് ഉപയുക്തമാക്കുന്ന പദ്ധതിയോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പഠന യോഗ്യമാക്കിയ കെട്ടിടത്തിലാണ് പുതിയ ടെലിവിഷൻ സ്ഥാപിച്ചത് .
ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസ്സുകളിലായി 32 വിദ്യാർത്ഥികൾക്കാണ് ഇനി ടെലിവിഷനിൽ പഠനം തുടരാൻ കഴിയുക.
കൽപ്പറ്റ ഹ്യൂം സെന്ററാണ് ഇതിനായി ടി .വി .വാങ്ങി നൽകിയത്. പനമരം ഗ്രാമ പഞ്ചായത്ത് ഓൺ ലൈൻ പഠന സമിതി കൺവീനർ പി. കുഞ്ഞികൃഷ്ണൻ ടി വി സ്വിച്ച് ഓൺ ചെയ്തു. ഹ്യൂം സെന്റർ ഡയറക്ടർ വിഷ്ണുദാസ് , പരിഷത്ത് മേഖലാ സെക്രട്ടറി ശൈലേഷ്, സ്വാമിനാഥൻ ഫൗണ്ടേഷൻ റിസേർച്ച് ഓഫീസർ സുമ ടി ആർ, പഠന കേന്ദ്രം ആനിമേറ്റർ വിനീത തുടങ്ങിയവർ സന്നിഹിതരായിരുന്നു. മലനാട് കമ്യൂണിക്കേഷനാണ് സൗജന്യമായി കേബിൾ നെറ്റ് വർക്ക് പ്രവർത്തിപ്പിക്കുന്നത്.





Leave a Reply