പാർട്ടി വിരുദ്ധ പ്രവർത്തനം സി.പി.ഐ. ജില്ലാ സെക്രട്ടറി വിശദമാക്കണമെന്ന് രാജി വെച്ചവർ.
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നത് അക്കമിട്ട് പറയാൻ സി.പി.ഐ. ജില്ലാ സെക്രട്ടറി തയ്യാറാവണമെന്ന് സി.പി.ഐ.യിൽ നിന്നും രാജിവെച്ച ജോണി മറ്റത്തിലാനി.ജോണിയുടെ രാജി നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തവിഞ്ഞാലിൽ എൽ.ഡി.എഫിന് വെല്ലുവിളിയായേക്കും.
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന സി.പി.ഐ. ജില്ലാ സെക്രട്ടറിയുടെ വാർത്താ കുറിപ്പിനെ എതിർക്കുകയാണ് പാർട്ടിയിൽ നിന്നും രാജിവെച്ച മുൻ സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായ ജോണി മറ്റത്തിലാനി. താൻ എന്ത് പാർട്ടി വിരുദ്ധ പ്രവർത്തനമാണ് നടത്തിയതെന്ന് വ്യക്തമാക്കാൻ സി.പി.ഐ.ജില്ലാ സെക്രട്ടറി തയ്യാറാവണമെന്ന് ജോണി മറ്റത്തിലാനി ആവശ്യപ്പെട്ടു.
ജോണി മറ്റത്തിലാനിയുടെ രാജി തവിഞ്ഞാലിൽ എൽ.ഡി.എഫിനെ സംബദ്ധിച്ചെടുത്തോളം ക്ഷീണം തന്നെയായിരിക്കുമെന്നാണ് വിലയിരുത്തൽ.കോൺഗ്രസ്സിൻ്റെ കുത്തകയായിരുന്ന തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് യു.ഡി.എഫിന് നഷ്ടമായത് രണ്ട് തവണയാണ്.2005 ലും 2015 ലുമാണ് തവിഞ്ഞാൽ യു.ഡി.എഫിനെ കൈവിട്ട് എൽ.ഡി.എഫിൻ്റെ കൈകളിലെത്തിയത് നിലവിൽ പഞ്ചായത്ത് ഭരണം കൈയാളുന്നത് എൽ.ഡി.എഫ് ആണ്. കഴിഞ്ഞ തവണ എൽ.ഡി.എഫിനെ ഭരണത്തിലേറ്റാൻ മുഖ്യപങ്ക് വഹിച്ച കൂട്ടത്തിൽ സി.പി.ഐ.യിൽ നിന്നും രാജിവെച്ച ജോണി മറ്റത്തിലാനിയുമുണ്ടായിരുന്നു.. തവിഞ്ഞാൽ പഞ്ചായത്തിലെ മൂന്ന് നാല് വാർഡുകളിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള വ്യക്തി കൂടിയാണ് ജോണി മറ്റത്തിലാനി.രണ്ട് തവണ ജോണി ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. ജോണിയുടെയും പ്രവർത്തകരുടെയും രാജി തവിഞ്ഞാലിൽ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ സംബന്ധിച്ച് ഒരു വെല്ലുവിളി തന്നെയായിരിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.





Leave a Reply