June 28, 2026

മേപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയോഗം യു ഡി എഫ് ബഹിഷ്‌ക്കരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: മേപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയോഗം യു ഡി എഫ് ബഹിഷ്‌ക്കരിച്ചു. കഴിഞ്ഞ പ്രളയത്തില്‍ പുഴകളിലും, തോടുകളിലും അടിഞ്ഞുകൂടിയ കല്ലും മണലും മാലിന്യങ്ങളും നീക്കെ ചെയ്യാന്‍ സര്‍ക്കാര്‍ നവംബര്‍മാസത്തില്‍ ഉത്തരവിട്ടതാണ്. അത് നടപ്പിലാക്കാതെ കാലവര്‍ഷം ആരംഭിച്ച ഈ സമയത്ത് ഇതിന് എസ്റ്റിമേറ്റ് തയ്യാറാക്കുകയും, കഴിഞ്ഞ പന്ത്രണ്ടാം തിയ്യതി ടെണ്ടര്‍ നടത്തുകയും ചെയ്തു. നടപട്രിക്രമങ്ങള്‍ ഒന്നും തന്നെ പാലിക്കാതെ സ്വന്തക്കാര്‍ക്ക് ടെണ്ടര്‍ നല്‍കിയതിനെതിരെ മേപ്പാടി പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി വിജിലന്‍സിന് പരാതി നല്‍കുകയും ചെയ്തു. ടെണ്ടര്‍ ഭരണസമിതി അംഗീകരിക്കുന്നതിന് മുമ്പ് തന്നെ കരാറുകാര്‍ പ്രവൃത്തി നടത്തുകയും ചെയ്തു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന് വന്നതിനാല്‍ പ്രവര്‍ത്തികള്‍ നടത്തിയ വര്‍ക്കുകളുടെ ടെണ്ടര്‍ അംഗീകരിക്കുന്നതിന് വേണ്ടി അടിയന്തര ഭരണസമിതിയോഗം വിളിച്ചുചേര്‍ത്തു. ഈ യോഗത്തില്‍ ടെണ്ടര്‍ അംഗീകരിക്കുന്നതിനെതിരെ യു ഡി എഫ് അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തുകയും, യോഗം ബഹിഷ്‌ക്കരിച്ച് പഞ്ചായത്ത് കവാടത്തില്‍ ധര്‍ണ നടത്തുകയും ചെയ്തു. ധര്‍ണ യു ഡി എഫ് പഞ്ചായത്ത് കണ്‍വീനര്‍ ബി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ അഷ്‌റഫ്, പഞ്ചായത്ത് മെമ്പര്‍മാരായ ടി ഹംസ, രാധാ രാമസ്വാമി, മുഹമ്മദ് യൂനസ്, കെ ബാബു, കെ ടി നസീമ, ഗീത, ഒ ഭാസ്‌ക്കരന്‍, സി ശിഹാബ്, സി നാസര്‍, രോഹിത് ബോധി, അരുണ്‍ദേവ്, ടി റിയാസ്, ഷിര്‍ത്താജ്, ഷാജി, പി കെ ജലീല്‍ എന്നിവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *