June 28, 2026

തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ ഐ എന്‍ ടി യു സിയുടെ നേതൃത്വത്തില്‍ നൂറ് കേന്ദ്രങ്ങളില്‍ പ്രക്ഷോഭം ശനിയാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
 
കല്‍പ്പറ്റ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ ജൂണ്‍ 27ന് ശനിയാഴ്ച ഐ എന്‍ ടി യു സിയുടെ നേതൃത്വത്തില്‍ ജില്ലയിലെ നൂറ് കേന്ദ്രങ്ങളില്‍ തൊഴിലാളി പ്രക്ഷോഭം നടത്തുമെന്ന് ജില്ലാപ്രസിഡന്റ് പി പി ആലി അറിയിച്ചു. തോട്ടം മാനേജ്‌മെന്റുകള്‍ തൊഴില്‍ദിനങ്ങള്‍ വെട്ടിക്കുറക്കുന്നതും, കരാര്‍ സമ്പ്രദായം നടപ്പിലാക്കാന്‍ ശ്രമിക്കുന്നതും, തോട്ടം മേഖലയിലെ തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമാക്കുകയാണ്. പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ ജീവിതം വഴിമുട്ടി മോട്ടോര്‍ തൊഴിലാളികള്‍ വലിയ പ്രതിസന്ധിയിലാണ്. ജോലിയും കൂലിയുമില്ലാതെ തൊഴിലുറപ്പ് തൊഴിലാളികള്‍ പട്ടിണി കിടക്കുന്ന അവസ്ഥയിലാണ്. മൂന്ന് മാസത്തെ കോവിഡ് നിയന്ത്രണങ്ങള്‍ മൂലംലോഡിംഗ്, നിര്‍മ്മാണം, മോട്ടോര്‍ തൊഴിലാളികടക്കം സര്‍വമേഖലയിലെയും തൊഴിലാളികള്‍ ദുരിതത്തിലാണ്. ഈ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തരമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഐ എന്‍ ടി യു സി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട നൂറ് കേന്ദ്രങ്ങളില്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ചുള്ളിയോട് കെ പി സി സി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടിടീച്ചര്‍, ബത്തേരിയില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, മുട്ടിലില്‍ എന്‍ ഡി അപ്പച്ചന്‍, അമ്പലവയലില്‍ പി വി ബാലചന്ദ്രന്‍, തലപ്പുഴയില്‍ പി കെ ജയലക്ഷ്മി, പുല്‍പ്പള്ളിയില്‍ കെ എല്‍ പൗലോസ്, ഇരുളത്ത് കെ കെ അബ്രഹാം, മേപ്പാടിയില്‍ പി കെ അനില്‍കുമാര്‍, കല്‍പ്പറ്റയില്‍ പി പി ആലി, കേണിച്ചിറയില്‍ കെ കെ വിശ്വനാഥന്‍മാസ്റ്റര്‍ എന്നിവരും വിവിധ കേന്ദ്രങ്ങളില്‍ ഡി സി സി ഭാരവാഹികളും, ഐ എന്‍ ടി യു സി ജില്ലാഭാരവാഹികളും സമരം ഉദ്ഘാടനം ചെയ്യും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *