June 28, 2026

പെട്രോള്‍ ബങ്കുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണം: ജില്ലാ കലക്ടർ

0
By ന്യൂസ് വയനാട് ബ്യൂറോ
  ജില്ലയിലെ പെട്രോള്‍ ബങ്കുകളുടെ പ്രവര്‍ത്തന സമയം ലോക്ക്ഡൗണിന് മുന്‍പുണ്ടായുരുന്ന നിലയിലേക്ക് പുന:ക്രമീകരിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പെട്രോള്‍ ബങ്കുകള്‍ പ്രവര്‍ത്തിക്കേണ്ടത്. അവശ്യ സാധനങ്ങള്‍ കൊണ്ടുവരുന്ന ലോറികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങള്‍ക്കും ബങ്കുകളില്‍ നിന്നും പെട്രോള്‍ നല്‍കണം. ലോറി ഡ്രൈവര്‍മാര്‍ക്ക് ബങ്കുകളിലെ ശുചിമുറികള്‍ അനുവദിക്കണം. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പ് വരുത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *