May 6, 2024

വന്യമൃഗശല്ല്യത്തിനെതിരെ ഡി.എഫ്.ഒ ഓഫീസിന് മുമ്പിൽ എഫ്.ആർ.എഫ് ധർണ്ണ നടത്തി.

0
Img 20200626 Wa0151.jpg
മനുഷ്യ ജീവന് സുരക്ഷിതത്വം ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കഴിയണമെന്ന് എഫ്.ആർ.എഫ് ജില്ലാ ചെയർമാൻ അഡ്വ:പി.ജെ ജോർജ്ജ്. വന്യമൃഗശല്ല്യത്തിനെതിരെ മാനന്തവാടി ഡി.എഫ്.ഒ ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
വന്യമൃഗശല്ല്യത്താൽ കർഷകർ നട്ടം തിരിയുകയാണ് കൃഷി നാശത്തോടൊപ്പം മനുഷ്യജീവനുകൾ കൂടി വന്യമൃഗങ്ങൾ കൊന്നൊടുക്കുകയാണ് അപ്പോഴും മനുഷ്യനെ രണ്ടാം സ്ഥാനക്കാരനായി കാണാന്നാണ് സർക്കാരുകൾ ശ്രമിക്കുന്നത് ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ മതിയാവു. മനുഷ്യജീവന് സുരക്ഷിത്വത്വം ഉറപ്പാക്കാൻ സാധിച്ചില്ലെങ്കിൽ എഫ്.ആർ.എഫ് സമരം ശക്തമാക്കുമെന്നും അഡ്വ: പി.ജെ.ജോർജ് പറഞ്ഞു. എൻ.ജെ.ചാക്കോ അദ്ധ്യക്ഷത വഹിച്ചു.,ടി.ഇബ്രാഹിം, എ.എൻ.മുകുന്ദൻ, ഒ.ആർ.വിജയൻ, സി.എസ് ജോയി, അപ്പച്ചൻ ചീങ്കല്ല്, ജോസഫ് വയലിൻ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *