September 28, 2026

വയനാട്ടിൽ പത്ത് വയസുകാരി ഉൾപ്പടെ ഒരു വീട്ടിലെ നാല് പേർക്ക് കൊവിഡ് 19 : 3626 പേർ നിരീക്ഷണത്തിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് 
ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജൂണ്‍ 23ന് ഡല്‍ഹിയില്‍ നിന്ന് ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 62 കാരന്‍, ജൂണ്‍ പതിനാലിന് മുംബൈയില്‍ നിന്ന് ജില്ലയില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മൂപ്പൈനാട് സ്വദേശികളായ  ഒമ്പത് അംഗ കുടുംബത്തിലെ പത്തു വയസ്സുകാരി, 28 കാരി, 56 കാരി, 65 കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ കുടുംബത്തിലെ ഏഴ് വയസ്സുള്ള  കുട്ടിയ്ക്കും അമ്മയ്ക്കും കഴിഞ്ഞ ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചിരുന്നു.
  നിലവില്‍ രോഗം സ്ഥിരീകരിച്ച് 33 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍  ചികിത്സയില്‍ കഴിയുന്നത്. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.  വെള്ളിയാഴ്ച്ച നിരീക്ഷണത്തിലായ 252 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3626 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 40 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന 344 പേര്‍ ഉള്‍പ്പെടെ 1639 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 283 പേര്‍ ഇന്നലെ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 2994 സാമ്പിളുകളില്‍ 2515 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 2462 പേരുടെ ഫലം നെഗറ്റീവും 56 എണ്ണം പോസിറ്റീവുമാണ്. 474 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ  ഭാഗമായി ജില്ലയില്‍ നിന്നും 4418 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് .ഇതില്‍ ഫലം ലഭിച്ച 3786 ല്‍ 3756 എണ്ണം നെഗറ്റീവാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *