April 26, 2024

പനമരം ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ ഓൺ ലൈൻ പഠനകേന്ദ്രം ഒരുക്കി

0
Img 20200626 Wa0211.jpg
 ഓൺലൈൻ പഠനകേന്ദ്രം ഒരുക്കി
കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടിക ജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ പഠിക്കുന്ന പനമരം ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ ഓൺ ലൈൻ പാഠ്യപദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പിന്നോക്കം നിൽക്കുന്നമാതോത്ത് പൊയിൽ കോളനിയിലെ അംഗൻവാടിയിൽ  ” പഠനത്തിനൊരു കൈതാങ്ങ് ” പദ്ധതി പ്രകാരം കേരള സ്റ്റേയ്റ്റ് കോ ഓപ്പറേറ്റിവ് ഇൻസ്പെക്ടേഴ്സ് & ആഡിറ്റേഴ്സ് അസോസിയേഷൻ ഓൺലൈൻ പഠന കേന്ദ്രം ഒരുക്കി. പ്രസ്തുത ചടങ്ങിൽ ടെലിവിഷൻ സ്വിച്ച് ഓൺ കർമ്മം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ടി ഉഷാകുമാരി നിർവ്വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.പി പ്രിയേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പനമരം ഗവ: ഹയർ സെക്കന്ററി സ്കൂൾ ഹെഡ്മാസ്റ്റർ ഓൺ ലൈൻ പാഠ്യപദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ ജെയിംസ് മാസ്റ്റർ ,സദാനന്ദൻ കെ.കെ,ഷാജി മാസ്റ്റർ ,മീര ടീച്ചർ ,ഇന്ദിര ടീച്ചർ, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. യോഗത്തിൽ സംഘടനയുടെ ജില്ല സെക്രട്ടറി പ്രോമിസൺ പി.ജെ സ്വാഗതവും ജില്ലാ പ്രസിഡൻറ് സന്തോഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *